TopTop
Begin typing your search above and press return to search.

ഏഷ്യന്‍ കപ്പ്; യുഎഇയെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ ആരാധകരെ കൂട്ടിലടച്ചോ ? വീഡിയോ പ്രചരിപ്പിച്ചയാളെ കസ്റ്റഡിയിലെടുത്തു

ഏഷ്യന്‍ കപ്പ്; യുഎഇയെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ ആരാധകരെ കൂട്ടിലടച്ചോ ? വീഡിയോ പ്രചരിപ്പിച്ചയാളെ കസ്റ്റഡിയിലെടുത്തു

ഏഷ്യന്‍ കപ്പ് മത്സരത്തില്‍ യുഎഇയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട ഇന്ത്യന്‍ ആരാധകരെ കൂട്ടിലടയ്ക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാളെ യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം നടന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് മത്സരത്തില്‍ യുഎഇ ടീമിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ആളുകളെ കൂടിനുള്ളില്‍ അടച്ചിട്ടിരിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വഴി പ്രചരിപ്പിച്ചത്.

തൊഴിലാളികളെ പക്ഷി കൂട്ടിനുള്ളില്‍ അടച്ച ശേഷം കൈയില്‍ വടിയുമായി പുറത്തിരിക്കുന്ന അറബി വേഷധാരി നിങ്ങള്‍ ഏത് ടീമിനെയാണ് ചോദിക്കുകയും യുഎഇ ടീമിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുന്നതുമാണ് വിഡിയോയിലുള്ളത്. തങ്ങള്‍ പിന്തുണയ്ക്കുന്നത് ഇന്ത്യയെ ആണെന്ന് പറഞ്ഞ ഇന്ത്യന്‍ തൊഴിലാളികളോട് അത് ശരിയല്ലെന്നും നിങ്ങള്‍ ജീവിക്കുന്നത് യുഎഇയില്‍ ആയതിനാല്‍ യുഎഇ ടീമിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെടുന്നു. ശേഷം വീണ്ടും നിങ്ങള്‍ ഏത് ടീമിനെ പിന്തുണയ്ക്കുന്നുവെന്ന് ചോദിക്കുമ്പോള്‍ തൊഴിലാളികള്‍ യുഎഇ എന്ന് മറുപടി പറയുന്നു. ഇതോടെ ഇവരെ കൂട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.

വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ അധികൃതര്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യുഎഇ അറ്റോര്‍ണി ജനറിന്റെ ഓഫീസ് സംഭവവുമായി ബന്ധപ്പെട്ട് പ്രസ്താവനയും പുറത്തിറക്കി. യുഎഇ ടീമിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ഏഷ്യക്കാരായ നിരവധി പേരെ പക്ഷിക്കൂടിനുള്ളില്‍ അടച്ചിട്ടിരിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ടെന്നും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. വീഡിയോ നിര്‍മ്മിച്ചയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തു. ആറ് മാസം മുതല്‍ 10 വരെ തടവ് ശിക്ഷയും 50,000 ദിര്‍ഹം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിച്ചേക്കാവുന്ന ശിക്ഷയാണിതെന്നും ഇത്തരം പ്രവൃത്തികള്‍ യുഎഇ നിയമപ്രകാരം ക്രിമിനല്‍ കുറ്റകൃത്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.


Next Story

Related Stories