പ്രവാസം

ഭര്‍ത്താവിന് വൃത്തിയില്ല: വിവാഹ മോചന ഹര്‍ജിയില്‍ ഭാര്യയുടെ കാരണം

Print Friendly, PDF & Email

ഭാര്യയുടേത് തെറ്റിദ്ധാരണയില്‍ നിന്നുണ്ടായ വിചിത്രമായ ആരോപണങ്ങളാണെന്ന് ഭര്‍ത്താവ്‌

A A A

Print Friendly, PDF & Email

വൃത്തിയില്ലാത്ത ഭര്‍ത്താവിന്റെ കൂടെ ജീവിക്കാനാകില്ലെന്ന് യുഎഇയില്‍ യുവതിയുടെ വിവാഹ മോചന ഹര്‍ജി. അല്‍ഐനിലാണ് വിചിത്രമായ ആവശ്യവുമായി യുവതി കോടതിയെ സമീപിച്ചത്. കൂടാതെ ഭര്‍ത്താവ് തന്നെ അമിതമായി ആശ്രയിക്കുന്ന വ്യക്തിയാണെന്നും ഇവര്‍ ആരോപിക്കുന്നു.

ഭര്‍ത്താവിന്റെ പെരുമാറ്റം മോശമാണെന്നാണ് യുവതിയുടെ മറ്റൊരു ആരോപണം. അതേസമയം യുവതിയുടെ വാദങ്ങള്‍ ഭര്‍ത്താവ് നിഷേധിച്ചു. താനും ഭാര്യയും അഞ്ചു മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ആരോ തന്നെക്കുറിച്ച് മോശമായി പറഞ്ഞത് വിശ്വസിച്ചാണ് ഭാര്യയുടെ പരാതിയെന്നും ഭര്‍ത്താവ് പറയുന്നു. കൂടാതെ ഭാര്യയുടേത് വിചിത്രമായ ആരോപണങ്ങളാണെന്നും ഭര്‍ത്താവ് പറയുന്നു.

യുഎഇ നിയമപ്രകാരം വിവാഹ മോചന കേസുകളില്‍ ദമ്പതികള്‍ക്ക് കൗണ്‍സിലിംഗ് നടത്തണം. എന്നിട്ടും പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മാത്രമേ കോടതി വിധി പ്രഖ്യാപിക്കുകയുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍