TopTop

കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം

കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം
വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവിന് കുവൈറ്റില്‍ ദാരുണാന്ത്യം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. കുവൈറ്റ് എയര്‍വെയ്‌സ് സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയായ ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ ടെര്‍മിനല്‍ നാലിലാണ് അപകടം നടന്നത്. ബോയിങ് 777-300 ഇ ആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം നടന്നത്. അപകട സമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു.

കുടുംബസമേതം കുവൈറ്റിലാണ് ആനന്ദ് താമസിക്കുന്നത്. തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ്. ഇന്ന് വൈകുന്നേരത്തോടെ കുടുംബത്തോടൊപ്പം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.

Next Story

Related Stories