TopTop
Begin typing your search above and press return to search.

'മെക്കനു' ചുഴലിക്കാറ്റ്: സഹായവുമായി ഒമാനില്‍ പ്രവാസികള്‍

'മെക്കനു' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒമാന്‍ സിവില്‍ ഡിഫിന്‍സും മറ്റു അതോറിറ്റികളും നല്‍കുന്ന മുന്നറിയിപ്പുകള്‍ അനുസരിച്ച് മെയ് 25 വെള്ളി, മെയ് 26 ശനി ദിവസങ്ങള്‍ സലാലയെ സംബന്ധിച്ച് നിര്‍ണായകമാണ്*.

കറ്റിന്റെ ശക്തിക്കനുസരിച്ച് നാശനഷ്ടം ഉണ്ടാവാന്‍ സാധ്യതയുണ്ട്. സ്വദേശികള്‍ വലിയ മുന്നൊരുക്കത്തിലാണ്. കാര്യങ്ങള്‍ ഗൗരവത്തില്‍ എടുക്കുകയും നിര്‍ബന്ധമായും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ പറയുന്നു.

സദയില്‍ ഇപ്പോള്‍ തന്നെ മഴ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അത് വലിയ പ്രയാസം ഉണ്ടാക്കില്ല എന്നാണ് വിലയിരുത്തല്‍. മെയ് 25 വെള്ളിയാഴ്ച പുലര്‍ച്ചെയാവും മെക്കനു ചുഴലിക്കാറ്റ് സലാല തീരത്ത് എത്തുക. ഇത് ശനിയാഴ്ച ഉച്ച വരെ സലാലയില്‍ നാശം വിതയ്ക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് സുരക്ഷിതമായ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള കെട്ടിടങ്ങളില്‍ താമസിക്കണമെന്നാണ് നിര്‍ദ്ദേശം. എല്ലാ യാത്രകളും (കാറ്റ് കാണാനുദ്ദേശിച്ച് പുറത്തിറങ്ങുന്നത് പോലും) ഓഴിവാക്കുക. കാരണം തീരത്തെത്തുമ്പോള്‍ കാറ്റഗറി 2 ആയി കാറ്റിന്റെ ശക്തി വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് ഒരാളെ പറത്തി കൊണ്ട് പോകാന്‍ ശേഷിയുള്ളതാണ്. സുരക്ഷക്ക് പ്രാധാന്യം നല്‍കിയാണ് അന്ന് ജുമഅ നമസ്‌കാരത്തില്‍ പോലും പങ്കെടുക്കാവൂ. ശക്തതമായ കാറ്റാണെങ്കില്‍ ജുമഅ ഒഴിവാക്കി ളുഹര്‍ നമസ്‌കരിക്കുകയാകും ഉചിതം.

ഇലക്ള്‍ട്രിസിറ്റി, പൈപ്പ് ലൈന്‍ വെള്ളം, ടെലഫോണ്‍, മൊബൈല്‍ എന്നിവ നിശ്ചലാമാകാന്‍ സാധ്യതയുണ്ട്. മെഴുകുതിരി, ടോര്‍ച്ച്, പവര്‍ ബാങ്ക് എന്നിവ കരുതുക. കുടിവെള്ളം കുറഞ്ഞത് ഒരാഴ്ചത്തേക്ക് ആവശ്യമായത് ശേഖരിച്ച് വെക്കുക. മറ്റു പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള വെള്ളവും കരുതി വെച്ച് മിതമായി ഉപയോഗിക്കുക. വെള്ളത്തിന്റെ ലൈന്‍ പുനസ്ഥാപിക്കാന്‍ ദിവസങ്ങള്‍ വേണ്ടി വന്നേക്കും.
ലാന്റ് ലൈന്‍ നമ്പറുകള്‍ അവസാനം വരെ വര്‍ക്ക് ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ അത്തരം നമ്പറുകള്‍ സംഘടിപ്പിച്ച് അത്യാവശ്യ കമ്മ്യൂണിക്കേഷന്‍ നടത്തുക. നാട്ടിലെ ബന്ധുക്കളെയും മറ്റും വിളിച്ച് രണ്ട് ദിവസത്തേക്ക് ലൈന്‍ കിട്ടാന്‍ സാധ്യതയില്ലയെന്ന് നേരത്തെ തന്നെ അറിയിക്കുക.

ഗ്രൗണ്ട് ഫ്‌ളോറുകളില്‍ താമസിക്കുന്നവര്‍ ഒന്നാം നിലയിലുള്ള സുഹ്യത്തുക്കളുടെയും മറ്റും റൂമുകളിലേക്ക് മാറുക. ദാരീസ്, നമ്പര്‍ ഫൈവ്, ഹാഫ, സനായിയ്യ തുടങ്ങി പെട്ടെന്ന് വെള്ള കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ഈ കാര്യത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുക.

വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനം കരുതുക. വാഹനങ്ങള്‍ സുരക്ഷിതമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യുക . കാറ്റ് അടിച്ച് കൊണ്ട് വരുന്ന വസ്തുക്കള്‍ വാഹനത്തില്‍ ഇടിച്ചു, മഴ വെള്ളപ്പാച്ചിലില്‍ പെട്ടുമാകും അധിക വാഹനങ്ങള്‍ക്കും തകരാര്‍ സംഭവിക്കുക. അയതിനാല്‍ യുക്ള്‍തി പൂര്‍വ്വം വാഹനം പാര്‍ക്ക് ചെയ്യേണ്ടുന്ന സ്ഥലം നേരത്തെ കണ്ടെത്തി അങ്ങോട്ടേക്ക് മാറ്റുക .
മഴ കനത്താല്‍ പിന്നെ വാഹനം ഉപയോഗിക്കരുത്. അടിയന്തിര സാഹചര്യത്തില്‍ സിവില്‍ ഡിഫന്‍സിനെ ബന്ധപ്പെടുകയാണ് വേണ്ടത്.

അത്യാവശ്യം ഒമാനി റിയാല്‍ കൈയ്യില്‍ കരുതുക. ഒരാഴ്ചയിലധികം ATM നിലച്ചാലും പ്രയാസമാകത്ത തരത്തിലുള്ള തുകയാണ് കരുതേണ്ടത്.

താമസിക്കുന്നതിന് സമീപമുള്ള ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളും മരങ്ങളും നേരത്തെ കണ്ട് വെക്കുക. അസാമാന്യ സാഹചര്യങ്ങളില്‍ ഉപയോഗപ്പെട്ടേക്കാം.

ഫ്രീസറുകളിലും മറ്റുമുള്ള കേട് വരുന്ന സാധനങ്ങള്‍ ഉപയോഗിച്ച് തീര്‍ക്കുക. കുക്കിങ്ങ് ഗാസ് സിലണ്ടറുകല്‍ നിറച്ച് വെക്കുക.

അത്യാവശ്യ രേഖകള്‍ (പാസ്‌പോര്‍ട്ട്, Resident card, bank card, Certificates ) തുടങ്ങിയ വാട്ടര്‍ പ്രൂഫ് കവറുകളില്‍ സൂക്ഷിക്കുക. അത്യാവശ്യ ഘട്ടത്തില്‍ അതുമായി പെട്ടെന്ന് നീങ്ങേണ്ടി വന്നല്‍ കൈയ്യില്‍ കരുതാന്‍ സൗകര്യത്തിനായിരിക്കണം അത്.

Emergency Tel Numbers below:-

Civil Difence dhofar 23234599
Civil difence sadha 23234975
cicvil defence salalah 23290077
civil difence awqad 23212146
Civil difence raysut 23219131
civil difence mirbat 23268594
civil difence thaka 23258077
water emergency 1445
water emergency 23290052
Electricity emergency 154
electricity emergency 23219188
Amulance awqad 99479463
sulthan qaboos hospital sll 23216100
Police station salalah 23290099
Police station sadha 23234170
airport salalah 23295747

ദുരന്ത നിവാരണത്തില്‍ സഹായിക്കാനായി ഐ.എം.ഐ സലാലയും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ ഐ.എം.ഐ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പറുകള്‍ ചുവടെ.

സൈനുദ്ദീന്‍. കെ 99490108
സബീര്‍ പി.റ്റി 92822648
സാബുഖാന്‍ 95445348
അബ്ദുല്ല മുഹമ്മദ് 95851425
അബ്ദുല്‍ റഷീദ് 92653948
സമീര്‍.കെ.ജെ 97080566
മുസ്തഫ കെ.94052178
സിദ്ധീഖ്. എന്‍.പി 99484599

Next Story

Related Stories