പ്രവാസം

നിപ: കേരളത്തിന്റെ നഷ്ടം പാകിസ്ഥാന്‍ മുതലാക്കുന്നു

Print Friendly, PDF & Email

നിപ വൈറസ് ബാധയുടെ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയതോടെ കുവൈത്താണ് ആദ്യം കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ചത്

A A A

Print Friendly, PDF & Email

നിപ ഭീതി കൊണ്ട് കേരളത്തില്‍ നിന്നും പഴം പച്ചക്കറികള്‍ സൗദി യു എ ഇ ബഹ്റൈന്‍ കുവൈറ്റ് എന്നീ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയത് പാകിസ്ഥാന് ഗുണമാകുന്നു. പാക്കിസ്ഥാന്‍ പഴം പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടി ആക്കും എന്ന് പാക്കിസ്ഥാന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് വാഹീദ് അഹമദ് പറഞ്ഞു.

നിപ വൈറസ് ബാധയുടെ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയതോടെ കുവൈത്താണ് ആദ്യം കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ചത്. പിന്നാലെ യു.എ.ഇയും ബഹ്‌റൈനും ഒടുവില്‍ സൗദി അറേബ്യയും സമാന നടപടി സ്വീകരിച്ചു.

പ്രതിദിനം കുറഞ്ഞത് 150 ടണ്‍ പഴം, പച്ചക്കറികളാണ് ഗള്‍ഫ് നാടുകളിലേക്ക് കേരളത്തില്‍ നിന്ന് എത്തുന്നത്. ഈ കുറവ് നികത്തുന്നതിനൊപ്പം ഈ വര്‍ഷം വന്‍ വിളവുണ്ടായ ഉരുളക്കിഴങ്ങ്, സവാള, മുളക് എന്നിവയും അധികം കയറ്റി അയക്കാനാണ് പാകിസ്ഥാന്റെ പദ്ധതി. നിലവില്‍ വന്‍തോതില്‍ മാങ്ങ ഗള്‍ഫിലേക്ക് അയക്കുന്നുണ്ടെന്നും നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ അതും ഇരട്ടിയാക്കുമെന്നും വഹീദ് അഹമദ് കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍