മണല്‍ക്കാറ്റ് രുക്ഷമായ സൗദി അറേബ്യന്‍ തലസ്ഥാന നഗരമായ ജിദ്ദയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്നോടെ മണല്‍ക്കാറ്റ് രൂക്ഷമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ പ്രാദേശിക വിദ്യഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. റിയാദ് പ്രവിശ്യയയുടെ ഭാഗമായ റുമാ, താഥിഖ്, അല്‍ മുസ്ഹിമിയാഹ്, ഹുറൈമിലാ, അല്‍ ദിരിയാഹ്, ദുര്‍മാ എന്നിവിടങ്ങളിലും അവധി പ്രഖ്യാപിച്ച് ജനറല്‍ ഡയറക്ടര്‍ ഹമദ് ബിന്‍ നാസര്‍ അല്‍ വഹൈബ് ഉത്തരവിട്ടതായി സൗദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
മണല്‍കാറ്റ്: റിയാദില്‍ സ്‌കുളുകള്‍ക്ക് അവധി

Next Story