പ്രവാസം

സൗദിയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണം വെള്ളിയാഴ്ച മുതൽ : ആശങ്കയോടെ പ്രവാസികൾ

ഈ മേഖലകളില്‍ നിശ്ചിത തീയതിക്കകം 70 ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണമെന്നാണ് തൊഴില്‍-സാമൂഹിക മന്ത്രാലയത്തിന്റെ നിര്‍ദേശം. 12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടമാണിത്.

വ്യാപാര മേഖലയിലെ സൗദിവത്കരണത്തിന്റെ രണ്ടാം ഘട്ടത്തിന് വെള്ളിയാഴ്ച മുതല്‍ തുടക്കമാകും. ഇലക്ട്രിക്കല്‍, വാച്ച്, എണ്ണ മേഖലകളിലാണ് സ്വദേശിവത്കരണം വരുന്നത്. ഈ മേഖലകളില്‍ നിശ്ചിത തീയതിക്കകം 70 ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണമെന്നാണ് തൊഴില്‍-സാമൂഹിക മന്ത്രാലയത്തിന്റെ നിര്‍ദേശം.

12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടമാണിത്. സെപ്തംബറില്‍ ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ റെഡിമെയ്ഡ്, വാഹന വില്‍പന, വീട്ടുപകരണ മേഖലകള്‍ ഉള്‍പ്പെട്ടിരുന്നു.വാച്ച്, കണ്ണട, ഇലക്ട്രിക്ക് ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളിലാണ്  വെള്ളിയാഴ്ച മുതല്‍ രണ്ടാം ഘട്ട സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുന്നത്. 2016ല്‍ മൊബൈല്‍ ഷോപുകള്‍ സ്വദേശിവത്കരിച്ചപ്പോള്‍ പല വിദേശികളും ഇലക്ട്രോണിക് കടകളിലാണ് പിടിച്ചു നിന്നത്. മറ്റന്നാള്‍ മുതല്‍ തന്നെ പരിശോധനയും സജീവമാകും.

അതേസമയം മോട്ടോര്‍സൈക്കിള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, സൈനിക യുണിഫോമുകള്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളില്‍ പ്രഖ്യാപിച്ച ഒന്നാംഘട്ട സ്വദേശിവത്കരണം 84 ശതമാനം സ്ഥാപനങ്ങളും നടപ്പിലാക്കി കഴിഞ്ഞു. മൂന്നാം ഘട്ടത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, സ്‌പെയര്‍ പാര്‍ട്ട്‌സ് കടകള്‍, കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ വില്‍പന നടത്തുന്ന കടകള്‍, കാര്‍പെറ്റ് കടകള്‍, പലഹാര കടകള്‍ എന്നീ സ്ഥാപനങ്ങളില്‍ 2019 ജനുവരി മുതല്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കും. ഈ മേഖലയിലെ മൊ്ത്ത ചില്ലറ വില്‍പന മേഖലയിലും നിയമം ഒരേ പോലെ ബാധകമായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍