പ്രവാസം

ഷാര്‍ജയില്‍ സ്വദേശികളല്ലാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു

Print Friendly, PDF & Email

ജനുവരി ഒന്നു മുതലാണ് ശമ്പള വര്‍ദ്ധനവ്

A A A

Print Friendly, PDF & Email

എമിറേറ്റ്‌സ് സ്വദേശികളല്ലാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളവും ജനുവരിയിൽ മുതല്‍ 10 ശതമാനം വർധിപ്പിച്ച് ഷാര്‍ജ. ഭരണാധികാരിയും സുപ്രിം കൌൺസിലില്‍ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മൊഹമ്മദ് അൽ ഖാസിമിയാണ് ഇക്കാര്യം അറിയിച്ചത്.

2018-ന്‍റെ തുടക്കത്തിൽ തന്നെ ഷാർജയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടേയും ശമ്പളം വർധിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു. അതിന്‍റെ അടിസ്ഥാനത്തിലാണ് എമിറേറ്റ് സ്വദേശികളുടെ ശമ്പളം വര്‍ധിപ്പിച്ചത്. ഇപ്പോള്‍ മറ്റുള്ളവരുടേതുകൂടെ വര്‍ധിപ്പിച്ചതിലൂടെ അവര്‍ ഭരണകൂടത്തില്‍ പുലര്‍ത്തുന്ന വിശ്വാസ്യതക്കും ജോലിമികവിനും നല്‍കുന്ന അംഗീകാരമാണതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനുവരി ഒന്നു മുതല്‍ ഏകദേശം 600 മില്യണ്‍ ദിര്‍ഹത്തിന്‍റെ ശമ്പളവര്‍ധനവാണ് എമേറ്റ്‌സിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍