TopTop
Begin typing your search above and press return to search.

യുഎഇയില്‍ കഞ്ചാവ് കൃഷി; രണ്ട് പ്രവാസികള്‍ പിടിയില്‍, ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

യുഎഇയില്‍ കഞ്ചാവ് കൃഷി; രണ്ട് പ്രവാസികള്‍ പിടിയില്‍, ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

യുഎഇയില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത രണ്ട് പ്രവാസികള്‍ അബുദാബി പൊലീസിന്റെ പിടിയില്‍. അല്‍ഐനിലെ ഫാമില്‍ 37 ചെടികളാണ് ഇവര്‍ വളര്‍ത്തിയത്. പിടിയിലായവര്‍ ഏഷ്യക്കാരാണെന്ന് പൊലിസ് അറിയിച്ചു. അല്‍ ഐനിലെ കഞ്ചാവ് കൃഷിയും മയക്കുമരുന്ന് കടത്തും സംബന്ധിച്ച് പൊലിസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പിടിയിലായവര്‍ ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു.

പ്രധാനമായും യുവാക്കളായിരുന്നു ഇവിടെ എത്തിയിരുന്നത്. തുടര്‍ന്ന് പൊലിസ് ഇവിടെ എത്തുന്നവരുടെയും മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇടപാടുകാര്‍ക്ക് ലഹരി ഉപയോഗിക്കാന്‍ ഫാമില്‍ പ്രത്യേക മുറി പോലും സജ്ജീകരിച്ചിരുന്നു.

പ്രോസിക്യൂഷന്‍ അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയശേഷം കഴിഞ്ഞദിവസം അബുദാബി പൊലിസ് സംഘം ഫാമില്‍ റെയ്ഡ് നടത്തുകയായിരുന്നു. കഞ്ചാവ് കൃഷി നടത്തിയിരുന്ന രണ്ട് പേരെയും അവിടെവെച്ചുതന്നെ പിടികൂടി. റെയ്ഡിന്റെ ദൃശ്യങ്ങള്‍ പൊലിസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 'മരണത്തിന്റെ കൃഷിസ്ഥലം' എന്നാണ് വീഡിയോയില്‍ ഫാമിനെ വിശേഷിപ്പിക്കുന്നത്. ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുകയാണെന്ന് പൊലിസ് അറിയിച്ചു.

View this post on Instagram

شرطة أبوظبي تقبض على شخصين بتهمة زراعة "القنب الهندي" . . قبضت #شرطة_أبوظبي على شخصين من الجنسية الآسيوية بتهمة زراعة 37 شجرة #القنب_الهندي في إحدى المزارع ب #مدينة_العين بعملية أطلق عليها اسم عملية "مزرعة الموت". وكانت وردت لشرطة أبوظبي معلومات تفيد بقيام أحد الأشخاص من الجنسية الآسيوية بزراعة نبات #القنب_الهندي في أحد المزارع وتجهيز غرفة لتعاطي وترويج #المواد_المخدرة. وأجرت الشرطة تحرياتها للتأكد من صحة ماورد اليها ومراقبة الشخص الذي وردت بشأنه المعلومات ،من قبل فريق عمل تم تشكيله لهذه الغاية . واتخذت الإجراءات القانونية اللازمة لضبط " الهدف "بعد تحديد موقع المزرعة وتنفيذ العملية من قبل فريق العمل ومداهمة المزرعة والقبض عليهم . ودعت #شرطة_أبوظبي إلى التعاون مع عناصر الشرطة في التصدي للمخدرات، وملاحقة مروجيها ومتعاطيها ، حاثة #أفراد_المجتمع على عدم التردد في الإبلاغ عن أية تصرفات تثير شكوكهم بالاتصال على 999 في مركز #القيادة والتحكم أو #بدالةأمان ‪8002626‬ . #في_أبوظبي #InAbuDhabi #أبوظبي_أمن_وسلامة ‎‏#Abudhabi_safe_and_secure #الإمارات #أبوظبي #شرطة_أبوظبي #أخبار_شرطة_أبوظبي#الإعلام_الأمني ‎‏#UAE #AbuDhabi #ADPolice ‎‏#ADPolice_news ‎‏#security_media

A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on


Next Story

Related Stories