പ്രവാസം

യുഎഇയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ ‘ചാനല്‍ ഡി’ ഉടമ മുങ്ങി

ഡിസംബര്‍ രണ്ടിന് ജുമേറയിലുള്ള ചാനല്‍ ഓഫീസ് പൂട്ടിയെങ്കിലും സംപ്രേക്ഷണം നടക്കുന്നുണ്ടായിരുന്നു.

യുഎഇയിലെ പ്രമുഖ മലയാളം ടി.വി ചാനലായ  ‘ചാനല്‍ ഡി’ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടിയതിന് പിന്നാലെ ഉടമ മുങ്ങി. ഇന്ത്യക്കാരനായ ഉടമയും ഫിനാന്‍സ് വിഭാഗം തലവനുമായ വ്യക്തിയാണ് യുഎഇ വിട്ടത്. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് മാസങ്ങളായി ജീവനക്കാര്‍ ബുദ്ധിമുട്ടിലാണെന്ന് ഗള്‍ഫ് ന്യൂസാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡിസംബര്‍ രണ്ടിന് ജുമേറയിലുള്ള ചാനല്‍ ഓഫീസ് പൂട്ടിയെങ്കിലും സംപ്രേക്ഷണം നടക്കുന്നുണ്ടായിരുന്നു. പഴയ പരിപാടികള്‍ പുനസംപ്രേഷണം ചെയ്താണ് ചാനല്‍ പ്രവര്‍ത്തനം നടന്നു വന്നത്. എത്തിസലാത്തുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് ചാനല്‍ സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമായത്. ജീവനക്കാരുടെ ഫിംഗര്‍പ്രിന്റ് ഡോര്‍ അക്‌സസ് സംവിധാനം മാര്‍ച്ചോടെ പ്രവര്‍ത്തനരഹിതമായിരുന്നു. ടെലിഫോണ്‍ കണക്ഷന്‍ ഈ മാസം ആദ്യ വാരത്തോടെ പ്രവര്‍ത്തന രഹിതമായി.

ചാനല്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിന് പുതിയ സ്‌പോണ്‍സറെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉടമ അതിന് തയാറായില്ലെന്നും ജീവനക്കാര്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പാണ് ചാനല്‍ ഡി പ്രവര്‍ത്തനം തുടങ്ങിയത്. ദിവസേന രണ്ടു ലൈവ് ഷോയുമായി തുടങ്ങിയ ചാനലിന് മലയാളി പ്രേക്ഷകര്‍ക്ക് ഇടയില്‍ സ്വീകാര്യത ഉണ്ടായിരുന്നു. ചാനലിന്റെ കൊച്ചിയിലെ ഓഫീ
സും അടച്ചു പൂട്ടിയതായാണ് റിപോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍