TopTop

ഇന്ന് സൗദിയില്‍ വനിതകള്‍ വണ്ടി ഓടിച്ചു തുടങ്ങുമ്പോള്‍ അതിന് വേണ്ടി പോരാടിയവര്‍ ജയിലില്‍ ആണ്

ഇന്ന് സൗദിയില്‍ വനിതകള്‍ വണ്ടി ഓടിച്ചു തുടങ്ങുമ്പോള്‍ അതിന് വേണ്ടി പോരാടിയവര്‍ ജയിലില്‍ ആണ്
കഴിഞ്ഞ സെപ്തംബറില്‍ വനിതകള്‍ക്ക് ജൂണ്‍ 24 മുതല്‍ സൗദിയില്‍ വാഹനമോടിക്കാം എന്ന് പറഞ്ഞപ്പോള്‍ വനിതസ്വാതന്ത്ര്യത്തിനു ആഘോഷിക്കാന്‍ ഉള്ള നിമിഷം എന്നാണ് പലരും കരുതിയത്.

മുപ്പത് കൊല്ലത്തെ പോരാട്ടത്തിന്റെ വിജയമായിരുന്നു അത്. എന്നാല്‍ ഇന്ന് സൗദിയില്‍ വനിതകള്‍ വാഹനം നിരത്തില്‍ ഇറക്കുമ്പോള്‍ ഇതിന് വേണ്ടി പ്രവര്‍ത്തിവച്ച വനിതകള്‍ ജയിലില്‍ ആണ് അല്ലെങ്കില്‍ നാട് കടത്തപ്പെട്ടിരിക്കുയാണ്. കഴിഞ്ഞ മെയ് 15 മുതല്‍ 12 വനിതകളെയെങ്കിലും ഈ ഒരു അവകാശത്തിനു വേണ്ടി അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെ സൗദി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചിലരെ ജയിലില്‍ ഇട്ടപ്പോള്‍ മറ്റു ചിലരെ യാത്ര വിലക്കും ഏര്‍പെടുത്തിയിട്ടുണ്ട് സൗദി സര്‍ക്കാര്‍. ആ കൂട്ടത്തില്‍ 1990ല്‍ തന്നെ വാഹനം ഓടിക്കാന്‍ ഉള്ള വിലക്ക് ലംഘിച്ചവരും ഉള്‍പെടും. ചിലരെ താല്‍ക്കാലികമായി വിട്ടു എങ്കിലും 9 പേര്‍ ഇപ്പോഴും ജയിലില്‍ ആണ്. അതില്‍ അസീസാ, ഇമാന്‍, ലൗജിന്‍ എന്നീ മൂന്നു പേരുടെ ചിത്രങ്ങള്‍ ഒറ്റുകാര്‍ എന്ന തലക്കെട്ടോടു കൂടി ട്വിറ്ററില്‍ ഇടുകയും ചെയ്തിട്ടുണ്ട് എന്ന് പ്രാദേശിക മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രത്യേക കുറ്റവിചാരണ കോടതി ആണ് അവരുടെ കേസുകള്‍ പരിഗണിക്കുന്നത്. ശിക്ഷിക്കപെട്ടാല്‍ 20 കൊല്ലം വരെ അവര്‍ തടവ് അനുഭവിക്കേണ്ടി വരും. സൗദി അറേബ്യ ഒരിക്കലും ജനങ്ങളുടെ ഇടയില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്കു വഴങ്ങിയിട്ടില്ല. സ്വതന്ത്ര മനുഷ്യാവകാശ സംഘടനകളോ തൊഴിലാളി സംഘടനകളോ ഇല്ലാത്ത രാജ്യം ആണ് സൗദി. ഒരു വശത്തു വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് ഭരണകൂടം പറയുമ്പോഴും ഇത്തരം അടിച്ചമര്‍ത്തുകള്‍ സൗദിയില്‍ പതിവാണ്.

വനിതാ സ്വതന്ത്ര പ്രവര്‍ത്തകരെ വിട്ടയച്ചാല്‍ അത് മാറ്റു 'വിപ്ലവകാരികള്‍ക്കു' പ്രചോദനം ആകും എന്നാണ് സൗദി കരുതന്നത്. ഈ മാസം നൗഫ, മായ എന്നീ രണ്ട് വനിതകളെയും സൗദി അറസ്റ്റ് ചെയ്തു. അവര്‍ ചെയ്ത കുറ്റം അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെന്നതാണ്. എന്ത് തരത്തില്‍ ഉള്ള 'വിപ്ലവകരമായ ' മാറ്റങ്ങള്‍ കൊണ്ടുവന്നാലും സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ പറയണം എന്നുള്ള നിര്‍ബന്ധം ആണ് ഈ അറസ്റ്റുകള്‍ക്കു വഴി ആയതു. വനിതകളോട് മാധ്യമങ്ങളോട് സംസാരിക്കരുത് എന്ന് കടുത്ത നിര്‍ദേശം ഉണ്ടായിരുന്നു. അത് ഈ വനിതകള്‍ ലംഘിച്ചതാണ് അറസ്റ്റിനു കാരണമായത് എന്ന് വേണം കരുതാന്‍.

http://www.azhimukham.com/world-i-will-return-saudi-arabia-to-moderate-islam-says-crown-prince/

ഇന്ന് സൗദയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൗദിയില്‍ വനിതകള്‍ വണ്ടി ഓടിക്കുന്ന ചരിത്ര മുഹൂര്‍ത്തം പകര്‍ത്താന്‍ വരുമ്പോള്‍ സര്‍ക്കാരിന് എല്ലാം ചെയ്തത് രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് തന്നെ വരണം. ഒരുവശത്ത് ഇത്തരം അറസ്റ്റുകള്‍ നടത്തുമ്പോള്‍ വിഷന്‍ 2030 എന്ന പദ്ധതിയിലൂടെ രാജ്യത്തെ തന്നെ 'മാറ്റി മറിക്കാന്‍' ഒരുങ്ങുകയാണ് മുഹമ്മദ് ബിന്‍ സുലൈമാന്‍. മത പൊലീസിങ് നിയന്ത്രിച്ചു സിനിമാകൊട്ടകള്‍ തുറന്നു പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കളിക്കാന്‍ ഉള്ള അവസരം കളികള്‍ സ്റ്റേഡിയത്തില്‍ കാണാനുള്ള അവസരം ട്രാഫിക് പോലീസ് ആകാനുള്ള എല്ലാം തന്നെ നല്‍കി.

മേല്‍പറഞ്ഞതു ഒക്കെ നല്‍കും എങ്കിലും ഭര്‍ത്താവിന്റെയോ സഹോദരന്റെയോ പിതാവിന്റെയോ പുത്രന്റെയോ അനുമതി ഇല്ലാതെ ഇതൊന്നും നടക്കില്ല. പാസ്‌പോര്‍ട്ട് എടുക്കുന്നത് മുതല്‍ വിദേശ യാത്ര ചെയ്യാന്‍ സ്‌കൂളില്‍ ചേരാന്‍ ജയിലില്‍ നിന്നും പുറത്തു വരാന്‍ വിവാഹം അബോര്‍ഷന്‍ ചെയ്യാന്‍ വരെ ഇത് വേണം.

ഈ വര്‍ഷം തുടക്കത്തില്‍ 'വിപ്ലവകാരിയായ' ഭരണകര്‍ത്താവ് എന്ന ഖ്യാതിക്ക് വേണ്ടി സല്‍മാന്‍ ഒരു ലോക പര്യടനം തന്നെ നടത്തുകയുണ്ടായി. എല്ലാം സൗദിയില്‍ ശരിയാകുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ പര്യടനം നടത്തുമ്പോഴും സ്വന്തം നാട്ടില്‍ അടിച്ചമര്‍ത്തലുകള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. ഒരു വശത്തു അറസ്റ്റുകള്‍ നടത്തുമ്പോള്‍ മറ്റൊരു വശത്തു വോഗ് മാസിക കവറില്‍ വാഹനം ഓടിക്കുന്ന വനിതയുടെ ചിത്രം പ്രസദ്ധീകരിക്കാന്‍ സല്‍മാന്‍ അനുവദിച്ചു. താന്‍ മാത്രമാണ് സൗദിയിലെ ഏക 'വിപ്ലവകാരി' എന്ന ബോധം ഇതിനെല്ലാം കാരണം ആകുന്നതു.

ഒരു പരിധിവരെ ലോകം ഇത് അംഗീകരിച്ചിട്ടും ഉണ്ട്. എന്നാല്‍ കാനഡ നോര്‍വേ എന്നീ രാജ്യങ്ങള്‍ സല്‍മാന്റെ 'വിപ്ലവങ്ങളില്‍ ' അത്ര സന്തോഷവാന്മാരല്ല. ഇന്ന് സൗദയില്‍ വനിതകള്‍ വാഹനം ഓടിക്കുമ്പോള്‍ ലോകം അറിയണം ആ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവര്‍ ജയിലിലാണെന്ന്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


http://www.azhimukham.com/kazhchpadu-can-saudi-change-as-mohammed-bin-salman-says-writing-v-musafar-ahammed/

http://www.azhimukham.com/the-facts-and-a-few-myths-about-saudi-arabia-and-human-rights/

http://www.azhimukham.com/saudi-princess-ameerah-taweel-broke-hijab-bondage-islamic-women-right/

http://www.azhimukham.com/music-video-protest-against-the-lack-of-equal-rights-for-saudi-women/

http://www.azhimukham.com/foreign-dissent-prince-khalid-bin-farhan-to-topple-salman-from-prower-in-saudi/

http://www.azhimukham.com/foreign-alqaeda-against-princesalman/

http://www.azhimukham.com/foreign-17-arrested-for-antinational-charges-in-saudi-reports-rejimon/

http://www.azhimukham.com/automobile-saudi-women-to-drive-ride/

http://www.azhimukham.com/pravasam-10-women-got-drivinglicence-in-saudi/

Next Story

Related Stories