പ്രവാസം

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടര്‍ ഇന്ത്യക്കാരന്‍

2010ല്‍ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നും 21 വയസും 352 ദിവസവും പ്രായമുള്ളപ്പോള്‍ വൈദ്യശാസ്ത്ര ബിരുദം നേടി റേച്ചല്‍ ഫായേ ഹില്‍ ആയിരുന്നു ഇതുവരെ ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടര്‍.

ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറായ ഇന്ത്യന്‍ വംശജന്‍ അര്‍പ്പണ്‍ ദോഷി ലണ്ടനിലെ യോര്‍ക്ക് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറായി അടുത്ത മാസം സേവനമനുഷ്ടിച്ച് തുടങ്ങും. അര്‍പ്പണിന് 21 വയസ്സും 335 ദിവസവും തികഞ്ഞ തിങ്കളാഴ്ചയാണ് ഷെഫീല്‍ഡ് സര്‍വകലാശാലയില്‍ നിന്നും മെഡിസിനിലും സര്‍ജറിയിലും ബിരുദം നേടിയത്. വെറും 17 ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടര്‍ എന്ന റെക്കോഡ് അര്‍പ്പണ്‍ തിരുത്തിക്കുറിച്ചത്.

റെക്കോഡിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നും ഒരു സുഹൃത്ത് ഇന്റര്‍നെറ്റില്‍ നോക്കിയാണ് വിവരം സ്ഥിരീകരിച്ചതെന്നും അര്‍പ്പണ്‍, സണ്‍ പത്രത്തോട് പറഞ്ഞു. തന്റെ മാതാപിതാക്കളോട് പോലും വിവരം അറിയിച്ചില്ലെന്നും അറിയുമ്പോള്‍ അവര്‍ക്ക് സന്തോഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 13-ാം വയസ് വരെ അര്‍പ്പണ്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രാദേശിക സ്‌കൂളിലാണ് പഠിച്ചിരുന്നത്. മെക്കാനിക്കല്‍ എഞ്ചിനിയറായിരുന്ന പിതാവ് ഭരതിന് ഫ്രാന്‍സില്‍ ജോലി കിട്ടിയതോടെ കുടുംബം അങ്ങോട്ട് മാറി.

ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്ന അര്‍പ്പണ്‍ ഇംഗ്ലീഷ് മാധ്യമമായുള്ള ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാഭ്യാസം തുടര്‍ന്നു. പഠിപ്പിക്കുന്നതില്‍ പലതും തനിക്കറിയാമെന്ന് തിരിച്ചറിഞ്ഞ അര്‍പ്പണ്‍ ഒരു വര്‍ഷം സ്‌കൂളില്‍ നിന്നും വിട്ടുനിന്നിരുന്നു. 17-ാം വയസ് മുതല്‍ വിവിധ സര്‍വകലാശാലകളില്‍ അപേക്ഷകള്‍ അയയ്ക്കാന്‍ തുടങ്ങി. ഒരു സര്‍വകലാശാല അപേക്ഷ നിരസിച്ചെങ്കിലും മറ്റ് രണ്ട് സര്‍വകലാശാലകള്‍ അര്‍പ്പണിന് പ്രവേശനം നല്‍കാന്‍ തയ്യാറായി.

അര്‍പ്പണിന്റെ യോഗ്യതകളില്‍ മതിപ്പ് തോന്നിയ ഷെഫീല്‍ഡ് സര്‍വകലാശാല അദ്ദേഹത്തിന് 13,000 പൗണ്ട് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തയ്യാറായി. മാതാപിതാക്കളുടെ സാമ്പത്തിക പിന്തുണയും പാര്‍ട്ട്‌ടൈം തൊഴിലുകളില്‍ നിന്നും ലഭിച്ച വരുമാനവും ഉപയോഗിച്ച് ബിരുദ പഠനം പൂര്‍ത്തിയാക്കാന്‍ അര്‍പ്പണിന് സാധിച്ചു. ഹൃദയ ശസ്ത്രക്രിയ വിദഗ്ധനാവാനാണ് ഈ ചെറുപ്പക്കാരന് താല്‍പര്യം. 2010ല്‍ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നും 21 വയസും 352 ദിവസവും പ്രായമുള്ളപ്പോള്‍ വൈദ്യശാസ്ത്ര ബിരുദം നേടി റേച്ചല്‍ ഫായേ ഹില്‍ ആയിരുന്നു ഇതുവരെ ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍