പ്രളയം നാശം വിതച്ച കേരളത്തിലേക്ക് കൂടുതല്‍ വിദേശ സഹായങ്ങള്‍ എത്തുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് മില്യണ്‍ ദിര്‍ഹമാണ് (9,54,84,740.96രൂപ) ദുബയ്
ഇസ്ലാമിക് ബാങ്കിന്റെ സഹായം. എല്ലാ വ്യവസായികളും സംരംഭങ്ങളും കേരളത്തെ സഹായിക്കണമെന്ന ഖലീഫമാരുടെ നിര്‍ദേശം പിന്തുടര്‍ന്നാണ് ബാങ്കിന്റെ നടപടി. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റിനാണ് ഈ തുക കൈമാറിയിരിക്കുന്നത്.
കേരളത്തിലുള്ള ഞങ്ങളുടെ ഇന്ത്യന്‍ സഹോദരങ്ങളുടെ ദുരിതമകറ്റാന്‍ ഈ തുക പൂര്‍ണമായും ഉപയോഗിക്കുമെന്ന് എംബിആര്‍സിഎച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബൗമെല്ല പറഞ്ഞു. ലോകമെമ്പാടുമുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യം പ്രാവര്‍ത്തിക്കാന്‍ ബാങ്കിന് ഉത്തരവാദിത്തമുണ്ടെന്ന് ദുബയ് ഇസ്ലാമിക് ബാങ്ക് ബോര്‍ഡ് അംഗം അബ്ദുള്ള അല്‍ ഹംലി ഖലീജ് ടൈംസിനോട് പറഞ്ഞു.
നേരത്തെ ദുബൈ കേന്ദ്രീകരിച്ചുള്ള വിമാനക്കമ്പനിയായ സ്‌കൈകാര്‍ഗോ കേരളത്തിലെ ദുരിതബാധിതര്‍ക്കായി 175 ടണ്ണിലേറെ സാധനങ്ങള്‍ എത്തിച്ചിരുന്നു.