TopTop
Begin typing your search above and press return to search.

പുതുതായി സ്ഥാപിച്ച രഹസ്യ ക്യാമറയിൽ കുടുങ്ങി സൗദിയില്‍ നിരവധി പേര്‍ക്ക് ട്രാഫിക് ലംഘനത്തിന് പിഴ

പുതുതായി സ്ഥാപിച്ച രഹസ്യ ക്യാമറയിൽ കുടുങ്ങി സൗദിയില്‍ നിരവധി പേര്‍ക്ക് ട്രാഫിക് ലംഘനത്തിന് പിഴ

ട്രാഫിക് നിയമം ലംഘിച്ചതിന് സൗദി അറേബ്യയില്‍ നിരവധി പേര്‍ക്ക് പിഴ ശിക്ഷ. നഗരത്തിന് പുറത്തെ ഹൈവേകളില്‍ ക്യാമറ സ്ഥാപിച്ച് രണ്ടാഴ്ചക്കിടെയാണ് നൂറു കണക്കിന് പേര്‍ നിയമം തെറ്റിച്ചതിനെ തുടര്‍ന്ന് പിടിക്കപ്പെട്ടത്. നഗരങ്ങളില്‍ മാത്രം തുടങ്ങിയ സംവിധാനമാണ് നവംബര്‍ 18 മുതല്‍ എല്ലാ ഹൈവേകളിലും പ്രാബല്യത്തിലായത്. റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലെ എല്ലാ ഹൈവേകളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ റിയാദില്‍ മാത്രം അഞ്ഞൂറിലേറെ പേര്‍ക്കാണ് പിഴ ലഭിച്ചത്.

അതേസമയം ഹൈവേകളില്‍ ക്യാമറകള്‍ സ്ഥാപിച്ച വിവരം പുറത്തറിയുന്നത് കൂടുതല്‍ പേര്‍ ഗതാഗത നിയമം തെറ്റിച്ചതിനെ തുടര്‍ന്ന് പിടിക്കപ്പെട്ടതോടെയാണ്. ക്യമറകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചത് ശ്രദ്ധിയില്‍പ്പെട്ടാല്‍ 150 മുതല്‍ 500 റിയാല്‍വരെയാണ് പിഴ, മൊബൈല്‍ ഫോണില്‍ കൈയിലെടുത്ത് സംസാരിച്ച് വാഹനമോടിക്കുന്നവര്‍ക്ക് 100 മുതല്‍ 900 റിയാല്‍ വരെയാണ് പിഴ.


Next Story

Related Stories