പ്രവാസം

ആഗസ്റ്റ് 1 മുതല്‍ യുഎഇയില്‍ പൊതുമാപ്പ്

അനധികൃത കുടിയേറ്റക്കാര്‍ക്ക് പിഴയൊടുക്കാതെ രാജ്യം വിടാനുള്ള അവസരം ഒരുങ്ങുകയാണെന്നിരിക്കെ ഇതിനായി ഹെല്‍പ് ഡെസ്‌കുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററുകളും സജ്ജമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് ഒന്നുമുതല്‍ യുഎഇ നടപ്പാക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം പരമാവധിപേര്‍ക്ക് പ്രയോജനപ്പെടുത്താന്‍ അവസരം ഒരുക്കി ഇന്ത്യന്‍അധികതര്‍. അനധികൃത കുടിയേറ്റക്കാര്‍ക്ക് പിഴയൊടുക്കാതെ രാജ്യം വിടാനുള്ള അവസരം ഒരുങ്ങുകയാണെന്നിരിക്കെയാണ്
നടപടികള്‍. ഇതിനായി ഹെല്‍പ് ഡെസ്‌കുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററുകളും സജ്ജമാക്കിയിട്ടുണ്ട്. അബൂദബിയിലെ ഇന്ത്യന്‍ എംബസിയുടെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നേതൃത്വത്തിലാണ് ഔദ്യോഗികമായ ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുക. സാമ്പത്തികപ്രയാസങ്ങളാലും മറ്റും താമസരേഖകള്‍ പുതുക്കുന്നതോ തൊഴില്‍രേഖകള്‍ നഷ്ടമായതോ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഉടന്‍ ഇത്തരം കേന്ദ്രങ്ങളിലെത്തി ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതരും പ്രവാസിസംഘടനാപ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പിന്റെ കാലാവധി.
വിവിധ എമിറേറ്റുകളിലെ ഇന്ത്യന്‍ അസോസിയേഷനുകളും പ്രാദേശികമായി ഹെല്‍പ് ഡെസ്‌കുകള്‍ നേരത്തെതന്നെ ആരംഭിച്ചിട്ടുണ്ട്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലെ 050 8995583 എന്ന നമ്പറാണ് ഹെല്‍പ് ലൈന്‍. 8004632 എന്ന ടോള്‍ഫ്രീ നമ്പറിലും ആവശ്യക്കാര്‍ക്ക് വിളിക്കാം. [email protected] ഇ-മെയില്‍ വിലാസം.

ദുബായിലെയും വടക്കന്‍ എമിറേററുകളിലെയും പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലുള്ള ഹെല്‍പ് ഡെസ്‌ക്. 056 5463903 എന്ന നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. [email protected] വിലാസത്തിലേക്ക് പരാതികള്‍ അയക്കുകയുമാവാം. കൂടുതല്‍ വിവരങ്ങള്‍ www.cgidubai.gov.in വെബ്സൈറ്റിലും ലഭ്യമാണ്. യുഎഇ. ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പ്രവാസിസംഘടനകളും വ്യക്തികളും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന് യു.എ.ഇ. ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി ആവശ്യപ്പെട്ടു. ഹെല്‍പ്പ്ലൈന്‍: 050 8995583 / 056 5463903. ടോള്‍ഫ്രീ നമ്പര്‍: 8004632

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍