അഴിമുഖം പ്രതിനിധി
പ്രേമം സിനിമയുടെ ആരാധകര്‍ക്ക് നിരാശ നല്‍കുന്നൊരു വാര്‍ത്ത ചെന്നൈയില്‍ നിന്നുണ്ട്. ചെന്നൈ എസ്‌കേപ് തീയെറ്ററില്‍ പ്രേമത്തിന്റെ പ്രദര്‍ശനം ഇന്നുകൊണ്ട് അവസാനിപ്പിക്കും. ഇന്നു മാറ്റിനി ഷോ ആയിരിക്കും അവസാനത്തെ പ്രദര്‍ശനമെന്ന് തീയെറ്റര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആറുമാസത്തിലധികമായി എസ്‌കേപ്പില്‍ പ്രദര്‍ശനം നടത്തിവന്ന ഈ മലയാള ചിത്രം വലിയ ചര്‍ച്ചയാണ് ചെന്നൈയില്‍ ഉണ്ടാക്കിയിരുന്നത്. മമ്മൂട്ടി ചിത്രമായ ഒരു സിബിഐ ഡയറിക്കുറുപ്പിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നുവരെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിനിമ തമിഴില്‍ റീമേക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും പ്രേമത്തിന്റെ തമിഴ് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.
അവസാന ദിവസമായ ഇന്നും രാവിലത്തെ ഷോ ഹൗസ് ഫുള്‍ ആയിരുന്നു. പ്രദര്‍ശനം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത വന്നതോടെ ഇതുവരെ പടം കാണാത്തവരും ഒരിക്കല്‍ കൂടി കാണാന്‍ കൊതിക്കുന്നവരുടെയും തിരക്ക് ഇന്നും എസ്‌കേപ്പില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
ആരാധകര്‍ ക്ഷമിക്കുക; ചെന്നൈയില്‍ പ്രേമത്തിന്റെ പ്രദര്‍ശനം അവസാനിപ്പിക്കുന്നു

Next Story