സിനിമ

തെലുങ്ക് പ്രേമം; നാഗചൈതന്യക്കും ശ്രുതി ഹാസനും ട്രോള്‍ മഴ

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ അലകള്‍ ഇപ്പോഴും ചലച്ചിത്രപ്രേമികള്‍ക്കിടയിലുണ്ട്. കേരളത്തിനു പുറത്തും ചിത്രം വന്‍ പ്രേക്ഷക ശ്രദ്ധ നേടി. ചിത്രീകരണം പൂര്‍ത്തിയാക്കി പ്രേമം തെലുങ്കില്‍ റിലീസിനൊരുങ്ങുകയാണ്. മലരേ എന്ന ഗാനത്തിന്റെ തെലുങ്ക് വീഡിയോ പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയാണ്.

തെലുങ്ക് റീമേക്കില്‍ മലരായി് ശ്രുതി ഹാസനും, ജോര്‍ജായി നാഗചൈതന്യയുമാണെത്തുന്നത്. മലയാളത്തിലെ മലരേ എന്ന ഗാനം മലയാളികള്‍ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയത്. സായിപല്ലവിയും നിവിന്‍ പോളിയും അഭിനയിച്ച് ഗംഭീരമാക്കിയ കഥാപാത്രങ്ങള്‍ ശ്രുതിഹാസനും നാഗചൈതന്യയും അഭിനയിച്ച് നശിപ്പിച്ചുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ചിത്രത്തിലെ ഗാനം കാണാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

https://youtu.be/dFnUV8pcnpo

ട്രോളുകള്‍ കാണാം

 

 

 

 

 

 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍