TopTop
Begin typing your search above and press return to search.

ചരിത്രത്തില്‍ ഇന്ന്: ഹിരോഹിതോ രാജകുമാരന്‍ ജപ്പാനിലെ ചക്രവര്‍ത്തിയായി അധികാരമേറ്റു

ചരിത്രത്തില്‍ ഇന്ന്: ഹിരോഹിതോ രാജകുമാരന്‍ ജപ്പാനിലെ ചക്രവര്‍ത്തിയായി അധികാരമേറ്റു

1926 ഡിസംബര്‍ 25

1926 ഡിസംബര്‍ 25ന്, പിതാവായ യോഷിഹിതോയുടെ മരണത്തെ തുടര്‍ന്ന് കിരീടാവകാശിയായ ഹിരോഹിതോ രാജകുമാരന്‍ (1901-1989) ജപ്പാനിലെ ചക്രവര്‍ത്തിയായി അധികാരമേറ്റു. മിചിനോമിയ ഹിരോഹിതോ എന്ന ഹിരോഹിത രാജകുമാരനാണ് ജപ്പാനില്‍ ഏറ്റവും കാലം ഭരിച്ച ചക്രവര്‍ത്തി. അദ്ദേഹത്തിന്റെ ഭരണകാലത്തെ 'തിളങ്ങുന്ന സമാധാനം അല്ലെങ്കില്‍ ജ്ഞാനദീപ്തമായ യോജിപ്പ് (ഷോവ) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മെയ്ജി പുനസ്ഥാപനത്തിന്റെ കാലത്താണ് ഹിരോഹിതോ ജനിക്കുന്നത്. ഷോഗണ്‍ എന്ന പട്ടാളഭരണത്തില്‍ നിന്നും ചക്രവര്‍ത്തിയിലേക്ക് അധികാരം തിരിച്ചുവന്നു എന്ന് സൈദ്ധാന്തികമായ ഇതിനെ വിശേഷിപ്പിക്കാം. നാടുവാഴിത്തത്തില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും മോചനം നേടിയ ലോകശക്തികളുടെ മുന്‍നിരയിലേക്ക് ജപ്പാന്‍ കടന്നുവന്ന കാലം കൂടിയായിരുന്നു അത്. ജാപ്പനീസ് ഭരണഘടന പ്രകാരം രാജാവിനായിരുന്നു പരമാധികാരമെങ്കിലും പ്രായോഗികമായി അദ്ദേഹത്തിന്റെ മന്ത്രിമാരും ഉപദേശകരും ആവിഷ്‌കരിച്ച നയങ്ങള്‍ അംഗീകരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.

എന്നാല്‍ ചില ഘട്ടങ്ങളില്‍ അദ്ദേഹം തന്റെ അധികാരം കൃത്യമായി ഉപയോഗിച്ചു. പ്രത്യേകിച്ചും, 1936-ല്‍ നിരവധി സൈനീക മേധാവികള്‍ ചേര്‍ന്ന് നടത്താന്‍ ശ്രമിച്ച ഒരു പട്ടാള അട്ടിമറി അടിച്ചമര്‍ത്തുന്നതില്‍. 1930-കള്‍ മുതല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന ഘട്ടമായിരുന്ന 1945 വരെയുള്ള ജപ്പാന്റെ സൈനീക കാലഘട്ടത്തില്‍ ഹിരോഹിതോ വഹിച്ച പങ്കിനെ കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ വലിയ സംവാദങ്ങള്‍ നടന്നിട്ടുണ്ട്. യുഎസുമായുള്ള യുദ്ധത്തെ കുറിച്ച് അദ്ദേഹത്തിന് കടുത്ത ആശങ്കയുണ്ടായിരുന്നവെന്നും ജര്‍മ്മനിയും ഇറ്റലിയുമായുള്ള (അച്ചുതണ്ട് ശക്തികള്‍) ജപ്പാന്റെ സഹവര്‍ത്തിത്വത്തെ അദ്ദേഹം എതിര്‍ത്തിരുന്നതായും പല ചരിത്രകാരന്മാരും വിശ്വസിക്കുന്നു. എന്നാല്‍ സര്‍ക്കാരിലും സൈന്യത്തിലും വലിയ സ്വാധീനമുണ്ടായിരുന്ന സൈനീകശക്തികളോടൊപ്പം നില്‍ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതമാവുകയായിരുന്നു എന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍, 1931 മുതല്‍ യുദ്ധത്തിന്റെ അവസാനം വരെയുള്ള കാലയവില്‍ മഞ്ചൂറിയന്‍ (ഇപ്പോള്‍ വടക്കുകിഴക്കന്‍ ചൈന) ആക്രമണത്തിലൂടെയുള്ള ജപ്പാന്റെ വ്യാപനത്തില്‍ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നതായി മറ്റ് ചില ചരിത്രകാരന്മാര്‍ പറയുന്നു. ഈ രണ്ടു വ്യാഖ്യാനങ്ങള്‍ക്കും ഇടയിലാണ് യഥാര്‍ത്ഥ സത്യം നിലനില്‍ക്കുന്നതെന്ന് മറ്റ് ചിലര്‍ വിശ്വസിക്കുന്നു.

എന്നിരുന്നാലും, 1945-ല്‍ ജപ്പാന്‍ പരാജയം മുന്നില്‍ കാണുകയും കീഴടങ്ങണമെന്നും അതല്ല രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാക്കുന്നതിനായി ചെറുത്തു നില്‍ക്കണം എന്നുമുള്ള നിലയില്‍ രാജ്യത്തെ നേതാക്കള്‍ രണ്ടു തട്ടിലാവുകയും ചെയ്തപ്പോള്‍, അദ്ദേഹം സമാധാനത്തിന്റെ പക്ഷത്താണ് നിലയുറപ്പിച്ചത്. അതുവരെ നിലനിന്നിരുന്ന സാമ്രാജ്യത്വ മൗനത്തിന്റെ കീഴ്‌വഴക്കം ലംഘിച്ചുകൊണ്ട്, ഓഗസ്റ്റ് 15-ന് സഖ്യസേനകള്‍ മുന്നോട്ടു വച്ച കീഴടങ്ങല്‍ ഉടമ്പടി അംഗീകരിക്കുന്നതായി അദ്ദേഹം ദേശീയ റേഡിയോ പ്രക്ഷേപണത്തിലൂടെ അറിയിച്ചു. 1946 ജനുവരി ഒന്നിന് നടത്തിയ മറ്റൊരു ചരിത്രപരമായ അഭിസംബോധനയിലൂടെ ജാപ്പനീസ് ചക്രവര്‍ത്തിമാര്‍ക്കുണ്ടായിരുന്നു ദൈവീകതുല്യമായ പദവി അദ്ദേഹം ഉപേക്ഷിച്ചു. ദൈവീക പദവി ഉപേക്ഷിച്ചതിലൂടെ ഒരിക്കല്‍ അദ്ദേഹത്തെ നോക്കുന്നതുപോലും നിഷിദ്ധമായിരുന്ന അദ്ദേഹത്തിന്റെ പ്രജകള്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന തരത്തിലുള്ള ജനതയുടെ ജനാധിപത്യവല്‍ക്കരണത്തിന് അദ്ദേഹം മുന്‍കൈയെടുത്തതായി 1964-ല്‍ ജനറല്‍ മകാര്‍തര്‍ അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളില്‍ പറയുന്നു. യുഎസ് അധിനിവേശ അധികാരികള്‍ 1946-ല്‍ ആവിഷ്‌കരിക്കുകയും 1947-ല്‍ പ്രാബല്യത്തില്‍ വരികയും ചെയ്ത രാജ്യത്തിന്റെ പുതിയ ഭരണഘടന പ്രകാരം ജപ്പാന്‍ ഭരണഘടന രാജാധികാരം ഉള്ള രാജ്യമായി മാറി. അധികാരം വലിയ തോതില്‍ വെട്ടിക്കുറയ്ക്കപ്പെട്ട രാജാവിനപ്പുറം ജനങ്ങള്‍ക്കായി പരമാധികാരം. 'രാജ്യത്തിന്റെ ചിഹ്നവും ജനങ്ങളുടെ ഐക്യവും' കാത്തുസൂക്ഷിക്കുന്ന ഒന്നുമാത്രമായി ചക്രവര്‍ത്തിപദം ചുരുങ്ങി. രാജകുടുംബത്തെ ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി, ഹിരോഹിതോ കൂടുതല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും തന്റെ വ്യക്തിപരവും കുടുംബപരവുമായ ചിത്രങ്ങളും കഥകളും പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. അത്തരം നടപടികള്‍ ഹിരോഹിതോയുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുകയും ജാപ്പനീസ് രാജാധികാര സംവിധാനത്തെ സംരക്ഷിച്ചുനിറുത്താന്‍ സഹായിക്കുകയും ചെയ്തു.


Next Story

Related Stories