ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരിലെ പരസ്യ കശാപ്പ്; യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്തു

റിജില്‍ മാക്കുറ്റിയടക്കം എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്

കണ്ണൂരില്‍ കന്നുകുട്ടിയെ പരസ്യ കശാപ്പ് നടത്തിയെന്ന കേസില്‍ റിജില്‍ മാക്കുറ്റിയടക്കം എട്ടു യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്. അന്യായമായി സംഘം ചേരല്‍, വളര്‍ത്തു മൃഗങ്ങളോടുള്ള ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. നേരത്തെ ഇവരെ ഇതേ കാരണത്താല്‍ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കേന്ദ്രസര്‍ക്കാര്‍ കന്നുകാലി കശാപ്പ് നിയന്ത്രണത്തില്‍ കൊണ്ടുവന്ന ഉത്തരവിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണു കണ്ണൂര്‍ നഗരത്തില്‍ പരസ്യമായി ഒരു വാഹനത്തില്‍വച്ച് കന്നുകുട്ടിയെ അറത്തത്. ഇതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ പ്രവര്‍ത്തിയെ പരസ്യമായി തള്ളപ്പറഞ്ഞ് രംഗത്തു വന്നിരുന്നു. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരേ പറഞ്ഞിരുന്നു. ബിജെപി യൂത്ത് കോണ്‍ഗ്രസ് നടപടി രാഷ്ട്രീയമായി ഉപയോഗിക്കുകയും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍