TopTop

പി.യു.ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണം: ഹൈക്കോടതി

പി.യു.ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണം: ഹൈക്കോടതി
പി.യു.ചിത്രയെ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ചിത്ര നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കും കേന്ദ്രസര്‍ക്കാരിനും കോടതി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ലോക ചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രിയുടെ സമയം കഴിഞ്ഞിരിക്കുകയാണ്.

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പി.യു.ചിത്രയെ ലോക അത്‌ലറ്റിക് മീറ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തത് വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിക്കുകയും കേന്ദ്ര കായിക മന്ത്രാലയത്തോട് ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ ന്യായീകരിച്ച പിടി ഉഷയുടെ നടപടി ഏറെ വിവാദമാവുകയും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. കോടതിവിധിയില്‍ സന്തോഷമുണ്ടെന്നും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പി.യു.ചിത്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

Next Story

Related Stories