Top

പ്രണയം നിരസിച്ചതിന്റെ പക; യുവാവ് സ്വയം തീകൊളുത്തിയശേഷം പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചു

പ്രണയം നിരസിച്ചതിന്റെ പക; യുവാവ് സ്വയം തീകൊളുത്തിയശേഷം പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചു

അഴിമുഖം പ്രതിനിധി

പുതുച്ചേരിയില്‍ യുവാവ് സ്വയം തീകൊളുത്തിയതിന് ശേഷം വിവാഹ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ ബലമായി ചേര്‍ത്ത് പിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു.. സാരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പൊള്ളലേറ്റ യുവാവ് മരിച്ചു.

ഒരു വര്‍ഷമായി സെന്തില്‍ എന്ന യുവാവ് 17 വയസുള്ള പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങിയിട്ട്. ഇയാള്‍ക്കെതിരെ നാല് തവണ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

നിരന്തരം തന്റെ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഉച്ചയോടെ വീട്ടില്‍ എത്തിയ സെന്തില്‍ വീട്ടുകാര്‍ ജോലിക്ക് പോകുന്നത് വരെ കാത്തിരുന്നു. ശേഷം വീടിനുള്ളില്‍ കയറിയ സെന്തില്‍ മാണെണ്ണ ദേഹത്ത് ഒഴിച്ചു സ്വയം തീകൊളുത്തി. ശേഷം പെണ്‍കുട്ടിയെ ബലമായി ചേര്‍ത്ത് പിടിക്കുകയായിരുന്നു. 75 ശതമാനം പൊളളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികത്സയിലാണ്


Next Story

Related Stories