TopTop
Begin typing your search above and press return to search.

സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നു പള്‍സര്‍ സുനി

സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നു പള്‍സര്‍ സുനി

നടി ആക്രമിക്കപ്പെട്ട കേസില്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നു മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായണു കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നു സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതുകൊണ്ടാണ് സുനിയെ ഇന്നു കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം സുനിക്കുവേണ്ടി ഇന്നു കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കില്ലെന്നു അഭിഭാഷകന്‍ ബി എ ആളൂര്‍ പറഞ്ഞു. സുരക്ഷാഭീഷണി ഉള്ളതുകൊണ്ട് ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടെന്നു സുനി തന്നെ പറഞ്ഞതായും ആളൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഇതിനിടയില്‍ സുനിക്കെതിരേ വീണ്ടും കേസ് എടുക്കുമെന്നും വാര്‍ത്ത വരുന്നു. സുനിക്കെതിരേയുള്ള പഴയപരാതി പൊലീസ് പരിശോധിക്കുന്നുണ്ട്. അഞ്ചുവര്‍ഷം മുമ്പ് ഒരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പരാതിയാണ് പരിശോധിക്കുന്നത്.

മുന്‍കാലങ്ങളിലും സുനി സമാനരീതിയില്‍ നടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നു പലപരാതികളും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പോലെ പൊലീസില്‍ ഇതുമായി ബന്ധപ്പെട്ട് കേസ് വന്നിരുന്നില്ല. കൊച്ചിയില്‍ നടിയെ ആക്രമിച്ചതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന വിവരം പുറത്തുവന്നതോടെയാണു സുനിയുടെ മുന്‍കാല ചെയ്തികളും പരിശോധിക്കുന്നത്.


Next Story

Related Stories