TopTop
Begin typing your search above and press return to search.

പള്‍സര്‍ സുനി അഭിഭാഷകന് കൈമാറിയ മെമ്മറി കാർഡിൽ നിന്നും ദൃശ്യങ്ങൾ പോലീസിന് കിട്ടി

പള്‍സര്‍ സുനി അഭിഭാഷകന് കൈമാറിയ മെമ്മറി കാർഡിൽ നിന്നും ദൃശ്യങ്ങൾ പോലീസിന് കിട്ടി

നടിയെ തട്ടികൊണ്ടുപോയി ഉപദ്രവിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ പ്രധാന പ്രതി പള്‍സര്‍ സുനി പോലീസിന് നല്‍കിയ മൊഴി ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്ക് മാറ്റിയെന്നും കറുകുറ്റിയിലെ അഭിഭാഷകന് കൊടുത്ത ഫോണിലായിരുന്നു ദൃശ്യങ്ങള്‍ മാറ്റിയതെന്നുമാണ് പറഞ്ഞിരുന്നത്. അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച ഫോണും മെമ്മറി കാര്‍ഡും ഫോറന്‍സിക് പരിശോധനയ്ക്കായി അയ്ച്ചുകൊടുത്തിരുന്നു.

ഫോറന്‍സിക് പരിശോധനയില്‍ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഫോറന്‍സിക് പരിശോധന വേഗത്തിലാക്കണമെന്ന് പോലീസിന്റെ അഭ്യര്‍ഥന മാനിച്ചാണ് ശനിയാഴ്ച തന്നെ പരിശോധിച്ച് ഫലം നല്‍കിയത്. ദൃശ്യങ്ങള്‍ നല്‍കിയത് സുനി തന്നെയാണന്ന് അഭിഭാഷകന്റെ മൊഴിയുള്ളതിനാല്‍ കേസില്‍ ഇതും നിര്‍ണായകമാകും. മെമ്മറി കാര്‍ഡില്‍ കാറിനുള്ളിലെ ദൃശ്യങ്ങളാണെന്നും സുനി തന്നെയാണിത് പകര്‍ത്തിയെന്ന തരത്തിലുള്ള ദൃശ്യങ്ങളാണുള്ളതെന്നും നടിയെ ക്രൂരമായിട്ടായിരുന്നു ഉപദ്രവിച്ചതെന്നുമാണ് ലഭ്യമായ വിവരങ്ങള്‍.

എന്നാല്‍ പരിശോധന ഫലം പൂര്‍ണമായും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടന്‍ അത് കോടതിയില്‍ സമര്‍പ്പിക്കുമെന്നുമാണ് പോലീസ് പറയുന്നത്. മെമ്മറി കാര്‍ഡിന്റെ അധികാരിത നഷ്ടപ്പെടാതിരിക്കാനാണ് പോലീസ്, അത് ഫോറന്‍സിക് പരിശോധനയ്ക്ക് അയ്ച്ചത്. മെമ്മറികാര്‍ഡ് മറ്റ് ഫോണുകളില്‍ ഉപയോഗിച്ചാല്‍ മെമ്മറി കാര്‍ഡിന്റെ അധികാരിത നഷ്ടപ്പെടും.

സുനിക്കെതിരെ മറ്റു തെളിവുകളുമുണ്ട്. ശക്തമായ സാക്ഷിമൊഴികളും, സുനിയും സംഘവും സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളും തെളിവുകളായി പോലീസ് തിങ്കളാഴ്ച വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം തന്നെ ഉപദ്രവിച്ചത് സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) മാത്രമാണെന്നാണ് നടിയുടെ പരാതിയെന്നുമാണ് വിവരം.

സംഭവത്തിനു പിന്നില്‍ ക്വട്ടേഷനല്ലെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിയതെന്നാണ് വിവരം. ക്വട്ടേഷനെന്ന് സുനി പറഞ്ഞത് നടിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് പോലിസ് സംശയിക്കുന്നത്. പള്‍സര്‍ സുനിയെ കൂടാതെ വടിവാള്‍ സലിം, പ്രദീപ്, തമ്മനം മണികണ്ഠന്‍, ഡ്രൈവര്‍ മാര്‍ട്ടിന്‍ എന്നിവര്‍ക്കെതിരെയും തെളിവ് ലഭിച്ചിട്ടുണ്ട്.

Next Story

Related Stories