UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയെ ആക്രമിച്ച് സംഭവം: പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്ക് മാറ്റിയെന്ന് പള്‍സര്‍ സുനി

തന്നെ ഉപദ്രവിച്ചത് സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) മാത്രമാണെന്നാണ് നടിയുടെ പരാതി

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ പുറത്തു വന്നു. ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്ക് മാറ്റിയെന്നും അഭിഭാഷകന് കൊടുത്ത ഫോണിലായിരുന്നു ദൃശ്യങ്ങള്‍ മാറ്റിയതെന്നുമാണ് പള്‍സര്‍ സുനി പോലീസിന് നല്‍കിയ മൊഴി. അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയ്ച്ചുകൊടുത്തിരിക്കുകയാണ്.

സംഭവത്തിനു പിന്നില്‍ ക്വട്ടേഷനല്ലെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിയതെന്നാണ് വിവരം. ക്വട്ടേഷനെന്ന് പള്‍സര്‍ സുനി പറഞ്ഞത് നടിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് പോലിസ് സംശയിക്കുന്നത്. പള്‍സര്‍ സുനിയെ കൂടാതെ വടിവാള്‍ സലിം, പ്രദീപ്, തമ്മനം മണികണ്ഠന്‍, ഡ്രൈവര്‍ മാര്‍ട്ടിന്‍ എന്നിവര്‍ക്കെതിരെയും തെളിവ് ലഭിച്ചിട്ടുണ്ട്.

അതേസമയം തന്നെ ഉപദ്രവിച്ചത് സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) മാത്രമാണെന്നാണ് നടിയുടെ പരാതിയെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍