ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ സുവര്‍ണ്ണ ചത്വരം കാല്‍നടയായി പൂര്‍ത്തിയാക്കി; പൂനൈ വീട്ടമ്മ ഗിന്നസ് ബുക്കില്‍

അഴിമുഖം പ്രതിനിധി

രാജ്യത്തെ പ്രധാന മെട്രോസിറ്റികളെ കണക്റ്റ് ചെയ്യുന്ന ഹൈവേ നെറ്റ്വര്‍ക്ക് ആയ ഇന്ത്യന്‍ സുവര്‍ണ്ണ ചത്വരം ആദ്യമായി കാല്‍നടയായി പൂര്‍ത്തിയാക്കിയ പൂനൈ സ്വദേശി മിഷേല്‍ കാക്കടെ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചു. ചെന്നൈ, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ നാല് പ്രധാന കേന്ദ്രങ്ങള്‍ (5968.4 കിലോമീറ്റര്‍) 193 ദിവസവും ഒരു മണിക്കൂറും ഒമ്പത് മിനിറ്റും കൊണ്ടാണ് മിഷേല്‍ സഞ്ചരിച്ചത്.

ബിസിനസുകാരനായ അനില്‍ കാക്കടെയുടെ ഭാര്യയായ 47 വയസ്സുള്ള മിഷേല്‍ രണ്ട് കുട്ടികളുടെ അമ്മയുമാണ്.

‘എന്‍റെ ഉദ്യമത്തെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അംഗീകരിച്ചതില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. ഇതെന്‍റെ ആദ്യത്തെ ലോക റെക്കോര്‍ഡാണ്’, അവര്‍ പറഞ്ഞു.

‘എന്റെ വിജയം ജീവിക്കാന്‍ വേണ്ടി അനുദിനം മല്ലിടുന്ന രാജ്യത്തെ ദശലക്ഷകണക്കിന് വരുന്ന സ്ത്രീകള്‍ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു’- മിഷേല്‍ കൂട്ടിച്ചേര്‍ത്തു.   

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍