ന്യൂസ് അപ്ഡേറ്റ്സ്

രാജി പഞ്ചാബില്‍ നിന്ന് മാറി നില്‍ക്കാന്‍ പറഞ്ഞതിന്; നവജോത് സിംഗ് സിദ്ദു

അഴിമുഖം പ്രതിനിധി

പഞ്ചാബ് ഇലക്ഷനില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് ബിജെപിയില്‍ നിന്ന് രാജി വെക്കാന്‍ കാരണം എന്ന് നവജോത് സിംഗ് സിദ്ദു. ഒരാഴ്ച നീണ്ട മൌനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

“പഞ്ചാബില്‍ നിന്ന് മാറി നില്‍ക്കനാണ് എന്നോട് ആവശ്യപ്പെട്ടത്. എന്‍റെ വേരുകളെ ഉപേക്ഷിക്കാന്‍ എങ്ങനെയാണ് എനിക്ക് സാധിക്കുക. ആദ്യമായാണ്‌ തെറ്റ് പറ്റുന്നതെങ്കില്‍ ക്ഷമിക്കാം. ഇത് നാലാം തവണയാണ്.” സിദ്ദു ദേഷ്യത്തോടെ പറഞ്ഞു.

നാല് ഇലക്ഷന്‍ ജയിച്ചിട്ടും പഞ്ചാബില്‍ നിന്നും താന്‍ മാറി നില്‍ക്കണം എന്ന് പറയുന്നത് മനസ്സിലാകുന്നില്ല എന്നും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്നും സിദ്ദു ചോദിച്ചു.

ബിജെപി എന്ന് പേരെടുത്ത് പറഞ്ഞില്ലെങ്കിലും മോദി തരംഗത്തില്‍ പ്രതിപക്ഷം മാത്രമല്ല താനും മുങ്ങിപ്പോയെന്ന് സിദ്ദു മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് യാതൊന്നും അദ്ദേഹം സംസാരിച്ചില്ല. സിദ്ദു എഎപിയില്‍ ചേര്‍ന്നു എന്ന്‍ വ്യാപക പ്രചരണം ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍