TopTop
Begin typing your search above and press return to search.

ആര്‍ അശ്വിന്‍ ഐസിസി റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്ത്

ആര്‍ അശ്വിന്‍ ഐസിസി റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്ത്

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ ആര്‍ അശ്വിന്‍ ഐസിസി റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചതാണ് അശ്വിനെ റാങ്കിങ്ങില്‍ വീണ്ടും മുമ്പിലെത്തിച്ചത്. ഈ പരമ്പരയില്‍ 27 വിക്കറ്റുകളാണ് അശ്വിന്‍ വാരികൂട്ടിയത്. 900 പോയിന്റുകള്‍ നേടിയാണ് അശ്വിന്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍ 878 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇംഗ്ലീഷ് താരങ്ങളായ ആന്‍ഡേഴ്സണും സ്റ്റ്യുവര്‍ട്ട് ബ്രോഡും മൂന്നും നാലും സ്ഥാനം കരസ്ഥാമാക്കി. ഓള്‍ റൗണ്ടറുമാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ തന്റെ കരിയറിലെ ഏറ്റവും നല്ല സ്ഥാനത്താണ്. മൂന്നാം റാങ്കാണ് ജഡേജ നേടിയിരിക്കുന്നത്.

ബാറ്റ്സ്മാന്‍മാരില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ അജിങ്ക്യ രഹാനെയാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. 825 പോയിന്റുമായി രഹാനെ ആറാം സ്ഥാനത്താണ്. ചേതേശ്വര്‍ പൂജാര 14-ാം സ്ഥാനത്തും ക്യാപ്റ്റന്‍ വിരാട് കോഹ്ലി 17-ാം സ്ഥാനത്തുമാണ്.

Next Story

Related Stories