തനിക്ക് വേണ്ടിയും കമ്മട്ടിപ്പാടത്തിന് വേണ്ടിയും ഉയര്‍ന്നത് പ്രതിഷേധത്തിന്റെ സ്വരമാണെന്നും അത് എന്തെണെന്ന് അറിയണമെങ്കില്‍ അങ്ങ് ഡല്‍ഹിയില്‍ നിന്നും തുടങ്ങേണ്ടി വുരുമെന്നും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന്‍. എറണാകുളം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം പോസ്റ്ററില്‍ പടം അടിച്ചുവരാന്‍ തനിക്ക് 18 വര്‍ഷം കാത്തിരിക്കേണ്ടി വന്നെന്നും അറിയിച്ചു.
താന്‍ തന്നെ വിലയിരുത്താറുണ്ട്. ജനത്തിന്റെ മുന്നില്‍ നടനാണെന്ന് പറയാനുള്ള ധൈര്യമില്ലാത്തതിനാലാണ് ഇതുവരെ മാധ്യമങ്ങളെ കാണാതിരുന്നത്. 20 വര്‍ഷമായി സിനിമയിലുണ്ടെങ്കിലും ജനങ്ങള്‍ തന്നെ നടനായി അംഗീകരിക്കുമെന്ന് കരുതിയിരുന്നില്ല. എന്തുകാര്യവും പ്രയത്‌നിച്ചാല്‍ നടക്കും എന്നതിന് തെളിവാണ് തന്റെ പുരസ്‌കാരമെന്ന് പറഞ്ഞ വിനായകന്‍ മലയാള സിനിമയില്‍ ജാതി വിവേചനമുണ്ടെന്ന് സമ്മതിച്ചു.
മൂന്ന് വര്‍ഷം മുമ്പാണ് അത് തിരിച്ചറിഞ്ഞത്. നിറത്തിന്റെ പേരിലുള്ള വിവേചനം എല്ലാ മേഖലയിലും ഉണ്ടെന്നും സിനിമയും വ്യത്യസ്തമല്ലെന്നും വിനായകന്‍ പ്രതികരിച്ചു. കൊച്ചിയില്‍ മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയത് പ്രണയത്തെ തല്ലിയോടിക്കലാണെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.