Top

രാഹുല്‍ ക്ലബ്ബില്‍ അംഗമാകണമെങ്കില്‍ മുകേഷ് ഏഴു ജന്മം ജനിക്കണം ; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

രാഹുല്‍ ക്ലബ്ബില്‍ അംഗമാകണമെങ്കില്‍ മുകേഷ് ഏഴു ജന്മം ജനിക്കണം ; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

അഴിമുഖം പ്രതിനിധി

തന്നെ കാണാതായത് രാഹുല്‍ ക്ലബ്ബില്‍ അംഗമാകാന്‍ പോയതിനാല്‍ എന്ന ചലച്ചിത്രനടനും കൊല്ലം എംഎല്‍എയും ആയ മുകേഷിന്റെ പ്രസ്താവനയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മറുപടി. രാഹുല്‍ ക്ലബ്ബില്‍ അംഗമാകണമെങ്കില്‍ മുകേഷ് ഏഴു ജന്മം കൂടി പുനര്‍ ജനിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി നല്‍കിയത്. കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എസ്ജെ പ്രേംരാജ്, അഡ്വ വിഷ്ണു സുനില്‍ പന്തളം, ഡി ഗീതാകൃഷ്ണന്‍, ആര്‍ എസ് അബിന്‍, അനീഷ് അടപ്പക്കര, ഷാബുഎസ് എന്നിവരാണ് മുകേഷിന് മറുപടി പ്രസ്താവനയുമായി എത്തിയത്.

ബഡായി ബംഗ്ലാവിലിരുന്ന് മിമിക്രി കാണിക്കലല്ല പൊതു പ്രവര്‍ത്തനമെന്ന് മുകേഷിന് യൂത്ത് കോണ്‍ഗ്രസിന്റെ മറുപടി. ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ മിമിക്രി കാണിച്ച് രക്ഷപ്പെടാമെന്ന് മുകേഷ് കരുതേണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. കൊല്ലത്ത് തീരദേശവാസികള്‍ കടലാക്രമണം മൂലം കനത്ത നഷ്ടം നേരിട്ടിട്ടും കലക്ടറേറ്റില്‍ ബോംബ് സ്‌ഫോടനം ഉണ്ടായിട്ടും പ്രകൃതിക്ഷോഭം വിലയിരുത്താന്‍ മന്ത്രി മെഴ്‌സിക്കുട്ടിയമ്മ വിളിച്ചു ചേര്‍ത്ത യോഗത്തിലും എംഎല്‍എ പങ്കെടുത്തില്ല. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മന്ത്രിയാക്കാത്തതിലുള്ള പ്രതിഷേധമാണോ കൊല്ലം ബീച്ചില്‍ നടന്ന യോഗ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പിണറായിക്കൊപ്പം മുകേഷ് വേദി പങ്കിടാതിരുന്നതെന്നും അവര്‍ ചോദ്യമുന്നയിച്ചു. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കിയ മുകേഷിനെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ എല്‍ഡിഎഫിനെയും നാറുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.



Next Story

Related Stories