മോദിയ്ക്ക് വെല്ലുവിളി ഉര്‍ത്താന്‍ കഴിയുന്ന പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ല രാഹുല്‍ ഗാന്ധി: ലാലു

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

2019ലെ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദിയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന ഒരാളല്ല കോണ്‍ഗ്രസ് വൈസ് പ്രസിഡന്റെ് രാഹുല്‍ ഗാന്ധിയെന്ന് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. 2019ല്‍ ബിജെപി വിരുദ്ധ മുന്നണി അധികാരത്തില്‍ വന്നാല്‍ മുലായം സിംഗ് യാദവ്, മമത ബാനര്‍ജി, ജയലളിത, നിതീഷ് കുമാര്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രധാനമന്ത്രിയാകുവാന്‍ ശേഷിയുള്ളവരാണെന്നും എന്നാല്‍ താന്‍ പ്രധാനമന്ത്രിയായി രാഹുലിനെ കാണുന്നില്ലെന്നും ലാലു പറഞ്ഞു.

കോണ്‍ഗ്രസില്ലാത്ത മൂന്നാം മുന്നണിയെയാണ് പ്രതീക്ഷിക്കുന്നത്. മുലായം സിംഗ് യാദവ്, മമത ബാനര്‍ജി, ജയലളിത, നിതീഷ് കുമാര്‍ എന്നിവരുടെ പിന്തുണയില്ലാതെ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ കഴിയില്ലെന്നും ലാലു കൂട്ടിച്ചേര്‍ത്തു. കൂടാതെ തങ്ങളുടെ കൂട്ടത്തില്‍ നിന്നും ഏറ്റവും മികച്ച ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെയായിരിക്കും നിര്‍ത്തുകയെന്ന് ലാലു, ദി ടെലിഗ്രാഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍