UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കള്ളന്മാര്‍ക്കെല്ലാം പേര് മോദി’ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഇന്ന് കോടതിയില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മോദിയ്‌ക്കെതിരായ പരാമര്‍ശം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് സൂചിപ്പിച്ച് നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശിൽ കുമാര്‍ മോദി നല്‍കിയ ഹര്‍ജിയിലാണ് രാഹുല്‍ പാട്‌ന കോടതിയില്‍ ഹാജരാകുക. മോദിയെന്ന് പേരുള്ള എല്ലാവരും കള്ളന്മാരാണെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

കള്ളന്മാരുടെയെല്ലാം പേരുകളിലെല്ലാം മോദിയെന്ന് ഉണ്ട്.  നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനിയും എത്ര് മോദിമാരുണ്ടെന്ന് പറയാന്‍ കഴിയില്ല’ ഇതായിരുന്നു നരേന്ദ്ര മോദിയ്കതിരായ  പരായ്മര്‍ശം. കര്‍ണാടകയിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു രാഹുലിന്റെ വിവാദമായ പരാമര്‍ശം. ഇതിനെതിരെയാണ് സുശില്‍ കുമാര്‍ മോദി കോടതിയെ സമീപിച്ചത്. പാട്‌ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഏപ്രില്‍ 13 നായിരുന്നു വിവാദമായ പ്രസംഗം.

കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ രാഹുല്‍ഗാന്ധി കോടതിയില്‍ ഹാജരായിരുന്നു. ഗൗരിലങ്കേഷിന്റെ വധത്തിന് പിന്നില്‍ ആര്‍എസ്എസ്സിന്റെ ആശയങ്ങള്‍ പിന്തുടരുന്നവരാണെന്ന പരാമര്‍ശത്തിനെതിരെ നല്‍കിയ ഹര്‍ജിയിലായിരുന്നു രാഹുലിന് കോടതിയില്‍ ഹാജരാകേണ്ടി വന്നത്. കോടതി രാഹുലിന് ജാമ്യം അനുവദിക്കുകയായിരുന്നു.

ആര്‍എസ്എസ്സിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നായിരുന്നു മുംബൈ ഹൈക്കോടതിയില്‍ ഹാജരായതിന് ശേഷം രാഹുല്‍ പ്രതികരിച്ചത്. പാറ്റ്‌നയില്‍ എത്തുന്ന രാഹുല്‍ മസ്തിഷ്‌ക ജ്വരം മൂലം കുട്ടികള്‍ മരിച്ച ആശുപത്രികളിലും സന്ദര്‍ശനം നടത്തിയേക്കും.

ആലഞ്ചേരിക്കെതിരായ പ്രമേയം പള്ളികളില്‍ വായിക്കാന്‍ വിമത വൈദികര്‍, അതിരൂപതയിലെ തർക്കം പുതിയ തലത്തിലേക്ക്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍