UPDATES

വാര്‍ത്തകള്‍

‘നിങ്ങള്‍ക്ക് ഇതുകൊണ്ടൊന്നും രക്ഷപ്പെടാനാവില്ല, കര്‍മഫലം കാത്തിരിക്കുന്നു’; രാജീവിനെ വിമര്‍ശിച്ച മോദിയോട് രാഹുല്‍

മരിക്കുമ്പോള്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നു രാജീവ് എന്നായിരുന്നു മോദിയുടെ വിവാദ പ്രസംഗം

രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് മരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിനതിരെ മറുപടിയുമായി രാഹുലും പ്രിയങ്കയും. ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുമ്പോഴാണ് മോദി മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ഇതിന് മറുപടിയായാണ് രാഹുലിന്റെ ട്വിറ്ററിലുടെയുള്ള പ്രതികരണം.

മിസ്റ്റര്‍ മോദി, യുദ്ധം കഴിഞ്ഞിരിക്കുന്നു, കര്‍മ്മഫലം നിങ്ങളെ കാത്തിരിക്കുന്നു,നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ചുള്ള ബോധ്യം എന്റെ അച്ഛനില്‍ ആരോപിച്ചാല്‍ രക്ഷപ്പെടാമെന്ന് കരുതേണ്ട, നിങ്ങള്‍ക്കെന്റെ സ്‌നേഹം, ഞാന്‍ നിങ്ങളെ കെട്ടിപിടിക്കുന്നു’ ഇതായിരുന്നു രാഹുലിന്റെ പ്രതികരണം.

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിക്കുകയാണ് മോദി ചെയ്‌തെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞു.രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിരും മോദി ലംഘിച്ചതായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും പറഞ്ഞു.

മോദിയുടെ വിവാദ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണുണ്ടാക്കിയത്.രാജ്യത്തിന്റെ ശത്രുക്കളാല്‍ കൊല്ലപ്പെട്ട രാജീവ് ഗാന്ധിയെ അപമാനിക്കുന്നതുകൊണ്ട് വോട്ടുകിട്ടുമോ എന്നായിരുന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷിന്റെ ചോദ്യം. അങ്ങനെയെങ്കില്‍ ഇന്ത്യ വലിയ ധാര്‍മ്മിക അധപതനത്തിലാണെന്നും അവര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

അതേസമയം ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ രാജീവ് ഗാന്ധി നിരവധി പേരുടെ മരണത്തിനുത്തരവാദിയാണെന്ന് വാദം ഉന്നയിച്ചുകൊണ്ടാണ് മോദി അനുകൂലികള്‍ രംഗത്തിറങ്ങിയത്. ഭോപ്പാല്‍ ദുരന്തത്തില്‍പെട്ടവര്‍ക്ക് മതിയായ നഷ്ട പരിഹാരം ലഭിക്കാതെ പോയതിന് പിന്നില്‍ രാജീവ് ഗാന്ധിയുടെ ഇടപെടലാണെന്ന അക്കാലത്തെ ആക്ഷേപവും പുറത്തെടുത്താണ് ഇവര്‍ പ്രതിരോധം തീര്‍ക്കുന്നത്.
റഫേല്‍ കരാറില്‍ അഴിമതി ആരോപണം ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയതാണ് രാജീവ് ഗാന്ധിയ്‌ക്കെതിരെ തിരിയാന്‍ മോദിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍