TopTop
Begin typing your search above and press return to search.

കറന്‍സിരഹിത ഇടപാടുകള്‍ക്ക് റെയില്‍വെയുടെ പച്ചക്കൊടി

കറന്‍സിരഹിത ഇടപാടുകള്‍ക്ക് റെയില്‍വെയുടെ പച്ചക്കൊടി

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ റെയില്‍വെ കറന്‍സിരഹിത ഇടപാടുകള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഐസിഐസിഐ ബാങ്കിന്റെയും സഹായം തേടിയിട്ടുണ്ട്. റിസര്‍വേഷന്‍/ടിക്കറ്റ് കൗണ്ടറില്‍ കറന്‍സിരഹിത ഇടപാടുകള്‍ക്കായി ആദ്യഘട്ടത്തില്‍ 15,000 പിഒഎസ് മെഷ്യനാണ് ബാങ്കുകളോട് ആവിശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 31-ന് മുമ്പ് ആയിരത്തോളം മെഷ്യനുകള്‍ സ്ഥാപിക്കും.

നിലവില്‍ പിഒഎസ് മെഷ്യന്‍ സംവിധാനം ഉപയോഗിച്ച് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ റെയില്‍വെ ടിക്കറ്റ് കൗണ്ടറുകളില്‍ സൗകര്യമില്ല. മുബൈ റെയില്‍വേയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്- '12,000 ടിക്കറ്റ് കൗണ്ടറുകളാണുള്ളത്. വന്‍തുകകളുടെ ഇടപാടുകളാണ് ജീവനകാര്‍ക്ക് റെയില്‍വെ കൗണ്ടറുകളില്‍ നടത്തുന്നത്. ഇ പിഒഎസ് മെഷ്യന്‍ സംവിധാനം വന്നാല്‍ ജീവനകാര്‍ക്കും യാത്രകാര്‍ക്കും ആശ്വാസമാകും.'

Next Story

Related Stories