വായിച്ചോ‌

രാജ്ഭവനുകളിലെ ആര്‍എസ്എസ് പ്രതിനിധികള്‍

രാജ്യത്തെ 14 ഗവര്‍ണര്‍/ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും ആര്‍എസ്എസ് പശ്ചാത്തലമുള്ളവര്‍

പാട്‌ന രാജ്ഭവനില്‍ നിന്നും രാം നാഥ് കോവിന്ദ് രാഷ്ട്രപതിഭവനിലേക്ക് പോകുമ്പോള്‍ ബിജെപിയും ആര്‍എസ്എസും രാജ്യത്തിന്റെ പ്രധാന അധികാരകേന്ദ്രങ്ങളിലെല്ലാം അവരുടെ പ്രതിനിധികളെ ഉറപ്പിക്കുക കൂടിയാണ്. കേന്ദ്രസര്‍ക്കാരിലും രാഷ്ട്രപതിഭവനിലും മാത്രമല്ല, സംസ്ഥാന ഗവര്‍ണര്‍മാരുടെ കാര്യത്തിലും ബിജെപി ഈ ലക്ഷ്യം പൂര്‍ത്തിക്കരിക്കാന്‍ ശ്രമിക്കുകയാണ്. ബിഹാര്‍ ഗവര്‍ണറായിരുന്ന കോവിന്ദിനെപ്പോലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ഗവര്‍ണര്‍/ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം വഹിക്കുന്ന 14 പേര്‍ ആര്‍എസ്എസ്/ബിജെപി ബന്ധമുള്ളവരാണ്. സ്വയംസേവകനായും പ്രചാരകനായും പ്രവര്‍ത്തിച്ചിട്ടുള്ളവരോ, എബിവിപി നേതാക്കളായിരുന്നവരോ ബിജെപി നേതാക്കളായിരുന്നവരോ ആണ് 29 സംസ്ഥാനങ്ങളില്‍ 12ലും ഗവര്‍ണര്‍മാര്‍ എന്നത് യാദൃശ്ചികമായ സംഭവിച്ചതല്ല. ഈ ലിസ്റ്റ് പരിശോധിക്കൂ; https://goo.gl/zTtmg2

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍