താന്‍ പറയാത്ത കാര്യങ്ങള്‍വച്ച് സമൂഹ്യമാധ്യമങ്ങളില്‍ വരുന്ന ട്രോളുകളോടു പ്രതികരണവുമായി സംവിധായകന് രാജസേനന്. കളിയാക്കാം, നോവിക്കരുത് എന്ന അഭ്യര്‍ത്ഥനയോടെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയിലാണ് രാജസേനന്റെ പ്രതികരണം.
ട്രോളിംഗ് ഒരു നല്ല കലയണ്, നല്ല തലയുള്ള ആളുകളാണ് ഇതിനു പിന്നില്‍. എന്നാല്‍ ഒരാളെ കളിയാക്കുന്നത് അയാള്‍ക്ക് ഉപദ്രവമായി മാറരുതെന്ന് രാജസേനന് പറയുന്നു.
ദിലീപിനെ കുറിച്ച് പറയാത്ത കാര്യങ്ങള്‍ വച്ചാണ് തന്നെ ട്രോളുന്നത്. സിനിമജീവിതം തകര്‍ത്തത് ദിലീപ് ആണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാല്‍ ആ രീതിയിലാണ് ഇപ്പോള്‍ ട്രോളുകള്‍ വരുന്നത്. തെറ്റായ കാര്യമാണ്. എന്റെ സിനിമ ജീവിതം തകര്‍ക്കാന്‍ ദിലീപ് ഒന്നും ചെയ്തിട്ടില്ല; രാജസേനന് പറയുന്നു.
ദിലീപിനെ നായകനാക്കി തീരുമാനിച്ച വലിയൊരു പ്രൊജക്ടില്‍ നിന്നും ദിലീപ് അപ്രതീക്ഷിതമായി പിന്മാറി. ദിലീപിനും ഉദയ്കൃഷ്ണയ്ക്കും സിബി കെ തോമസിനും എന്റെ കൈയില്‍ നിന്നാണ് അഡ്വാന്‍സ് തുക നല്‍കിയത്. അല്ലാതെ എന്റെ സിനിമാജീവിതത്തില്‍ ദിലീപ് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല; രാജസേനന് വ്യക്തമാക്കുന്നു.
സിനിമയില്‍ നെഗറ്റീവ് കാര്യങ്ങള്‍ ഒരുപാടുണ്ടെന്നും തന്റെ സിനിമ ജീവിതത്തില്‍ വലിയ ഇടവേള വരാന്‍ കാരണം ഇതാണെന്നും രാജസേനന് പറയുന്നു. ഒരു നടന്റെ താത്പര്യത്തിനനുസരിച്ച് കഥ തിരുത്തിയെഴുതുക, അയാള്‍ പറയുന്ന നായികയെ വയ്ക്കുക, ക്യാമറാമാനെ വയ്ക്കുക; ഇതിനോടോന്നും എനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും രാജസേനന് പറയുന്നു.
താന്‍ ഒരു നടന്റെ പുറകെ പോകുന്ന ആളല്ലെന്നും ജയറാമിന് അത് നന്നായി അറിയാമെന്നും രാജസേനന്. ജയറാം പോലും ആ രീതിയിലുള്ള പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് ഞാന്‍ അദ്ദേഹത്തില്‍ നിന്നും അകന്നത്. ദിലീപ് എന്ന വളരെ കഴിവുള്ള നടന് മലയാള സിനിമയില്‍ കൊണ്ടുവന്ന ഒരു രീതിയാണ് ഇത്. സംവിധായകന് ഒരു സ്ഥാനവുമില്ല, നിര്‍മാതാവ് കറിവേപ്പിലയാണ്. ഇതൊക്കെയാണ് സത്യങ്ങള്‍.
എന്റെ ജീവിതം തകര്‍ക്കാന്‍ ആരും ശ്രമിച്ചിട്ടില്ല, അതിനു നിന്നുകൊടുക്കുന്ന ആളല്ല ഞാന്‍. എന്റെ സിനിമ മോശമായിട്ടുണ്ടെങ്കില്‍ അതിന് കാരണം ഞാന്‍ തന്നെയാണ്. ട്രോള്‍ ചെയ്യുന്നവരോട് ഒരു വാക്ക്, കളിയാക്കാം, എന്നാല്‍ ഒരു പാട് നോവിക്കരുത്; രാജസേനന് അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/rajasenan.nair/videos/vb.100004656786275/845195728978979/?type=2&theater