ന്യൂസ് അപ്ഡേറ്റ്സ്

കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ല; രാജ്നാഥ് സിംഗ്

അഴിമുഖം പ്രതിനിധി

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാമതൊരു കക്ഷിയുടെ സഹായം ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കശ്മീരിലെ സംഘര്‍ഷത്തെ പാകിസ്താന്‍ പിന്തുണയ്ക്കരുത് എന്നും കാശ്മീരുമായി വികാരപരമായ ബന്ധം സൃഷ്ടിക്കുമെന്നും താഴ്‌വരയില്‍ സമാധാനം പുന:സ്ഥാപിക്കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇതിന് സംസ്ഥാനവുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നും രാജ്‌നാഥ് സിംഗ് കശ്മീരില്‍ പറഞ്ഞു. കശ്മീർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് നിലപാട് വ്യക്തമാക്കിയത്. കശ്മീരില്‍ എത്തിയ അദ്ദേഹം പ്രാദേശിക സംഘടനാ നേതാക്കൾ, സിപിഎം പ്രതിനിധികൾ, പ്രതിപക്ഷ പാർട്ടിയായ നാഷനൽ കോൺഫൻസ്, ബോട്ട് ഉടമകൾ, സിക്ക് സമുദായ പ്രതിനിധികൾ, കശ്മീരി പണ്ഡിറ്റുകൾ തുടങ്ങിയവരുമായും ചർച്ച നടത്തി.

അതേസമയം സൈന്യത്തിന് അമിതാധികാരം നല്‍കുന്ന അഫ്‌സ പരീക്ഷണാടിസ്ഥാനത്തില്‍ പിന്‍വലിക്കണമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. പ്രക്ഷോഭകാരികളുടെ നേരെയുള്ള പെല്ലറ്റാക്രമണം ഒഴിവാക്കണമെന്നും സൈന്യം ആത്മനിയന്ത്രണം പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദ്ദാന്‍ നേതാവായ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീരില്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 47ഓളം പേരാണ് കൊല്ലപ്പെട്ടത്. 3000 പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍