ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ ക്രമസമാധാനനിലയില്‍ ആശങ്ക അറിയിച്ചതായി രാജ്‌നാഥ് സിംഗ്; പ്രതികളുടെ അറസ്റ്റില്‍ രാജ്‌നാഥ് തൃപ്തി അറിയിച്ചെന്ന് പിണറായി

മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തതില്‍ രാജ് നാഥ് സിംഗ് മതിപ്പ് പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

തിരുവനന്തപുരത്തെ രാഷ്ട്രീയ ആക്രമണങ്ങളുടേയും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ കേരളത്തിലെ ക്രമസമാധാന നിലയിലുള്ള ആശങ്ക മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ജനാധിപത്യത്തില്‍ കക്ഷി രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. കേരളത്തിലെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയണം. കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നാണ് കരുതുന്നതെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

അതേസമയം കേരളത്തിലെ സ്ഥിതിഗതികളെ കുറിച്ച് അറിയാന്‍ രാജ്‌നാഥ് സിംഗ് തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തതില്‍ അദ്ദേഹം മതിപ്പ് പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും മുഖം നോക്കാതെ നടപടി എടുക്കുമെന്ന സര്‍ക്കാര്‍ നിലപാട് അറിയിച്ചു. അക്കാര്യത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി മതിപ്പ് പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍