TopTop
Begin typing your search above and press return to search.

ആ എട്ടുവയസുകാരിക്ക് നീതി ലഭിക്കുമോ? കത്വ കൂട്ടബലാൽസംഗക്കേസിൽ ഇന്ന് വിധി

ആ എട്ടുവയസുകാരിക്ക് നീതി ലഭിക്കുമോ? കത്വ കൂട്ടബലാൽസംഗക്കേസിൽ ഇന്ന് വിധി
രാജ്യത്തെ പിടിച്ചു കുലുക്കിയ അതിക്രൂരമായ കത്വ കൂട്ടബലാത്സംഗക്കേസില്‍ ഇന്ന് വിധി. കേസിലെ രഹസ്യവിചാരണ ജൂണ്‍ മൂന്നിന് അവസാനിച്ച സാഹചര്യത്തിലാണ് ഒന്നരവര്‍ഷത്തിന് ശേഷം കേസിൽ വിധി പറയുന്നത്. പഞ്ചാബിലെ പഠാന്‍കോട്ടെ പ്രത്യേക കോടതി ഉച്ചയോടെ വിധി പുറപ്പെടുവിക്കുമെന്നാണ് വിവരം.

ജമ്മുകശ്മീരിലെ കത്വ ഗ്രാമത്തില്‍നിന്ന് 2018 ജനുവരി പത്തിന് കാണാതായ എട്ടുവയസ്സുകാരിയുടെ മൃതദേഹം 17-ന് കണ്ടെത്തുകയായിരുന്നു. കശ്മീരിൽ നടന്ന സംഭവത്തിന്റെ വിചാരണ സുരക്ഷാകാരണങ്ങളാല്‍ പഞ്ചാബിലെ പഠാന്‍കോട്ടെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു. അതിക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് എട്ട് വയസ്സുകാരി കൊല്ലപ്പെടുന്നത്.

അതേസമയം, ഗുരുതരമായ ആരോപണങ്ങളാണ് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്നാണ് പോലീസ് ഭാഷ്യം. കത്വ ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു പെണ്‍കുട്ടിയെ കുറ്റവാളികള്‍ പാര്‍പ്പിച്ചിരുന്നതെന്നും അവിടെ വെച്ച് ലഹരി മരുന്ന നല്‍കി കുട്ടിയെ നാല് ദിവസത്തോളം ബലാല്‍സംഗം ചെയ്‌തെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. എട്ടു പ്രതികളാണ് കേസിലുള്ളത്. ഇതിൽ ഒരാൾ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച വ്യക്തിയാണ്.

വലിയ വിവാദങ്ങൾ ഉയർത്തിയ കേസിൽ കൂടിയാണ് ഇന്ന് വിധി വരുന്നത്. പ്രതികളുടെ അറസ്റ്റിനെതിരേ ജമ്മുകശ്മീരിലെ രണ്ട് ബിജെപി മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ച് നടത്തിയത് വലിയ വാർത്തയായിരുന്നു.

തൊഴില്‍ നിയമങ്ങൾ കേന്ദ്ര സർക്കാർ പൊളിച്ചെഴുതുന്നു, അസംഘടിത തൊഴിലാളി ഉന്നമനം ലക്ഷ്യം


Next Story

Related Stories