TopTop
Begin typing your search above and press return to search.

നമ്മുടെ സന്ദിഗ്ദ്ധതകളെക്കുറിച്ച് സംസാരിക്കുന്ന മൂന്ന് നോവലുകള്‍

നമ്മുടെ സന്ദിഗ്ദ്ധതകളെക്കുറിച്ച് സംസാരിക്കുന്ന മൂന്ന് നോവലുകള്‍

അലീസ റോസ്സന്‍ബര്‍ഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

“Colorless TsukuruTazaki and His Years of Pilgrimage”,The Interestings”,“Open City” എന്നീ നോവലുകളുടെ ഇതിവൃത്തമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

“യു.എസില്‍ ബലാത്കാരം ഒരിയ്ക്കലും ഇന്നുള്ളിടത്തോളം ഇത്ര വ്യാപകമായി അപലപിക്കപ്പെട്ടിട്ടില്ല. എന്നിട്ടും, നിരവധി പേര്‍ ഇപ്പൊഴും ബലാത്കാരം എന്താണെന്നതിനെക്കുറിച്ച് ഇപ്പൊഴും ആശയക്കുഴപ്പമുള്ളവരാണ്. പോലീസില്‍ പരാതിപ്പെടുന്നത് സുരക്ഷിതമാണെന്ന് നിരവധി സ്ത്രീകള്‍ക്ക് ഇപ്പൊഴും തോന്നുന്നില്ല.” ജൂഡിത് ഷ്ളൂവിറ്റ്സ്,ന്യൂ റിപ്പബ്ലിക്കില്‍ എഴുതി. പൊതുനയത്തെയും, ലൈംഗിക സംസ്കാരത്തെയും കുറിച്ചുള്ള നമ്മുടെ മിക്ക ചര്‍ച്ചകളും നിലവിലെ ഈ രണ്ടു ഗുരുതരമായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ശുപാര്‍ശ ചെയ്യുന്നതാണ്.

ഇത്തരം സംഭാഷണങ്ങള്‍ കൂട്ടായ വ്യക്തത ഇക്കാര്യത്തില്‍ വരുത്താമെന്ന പ്രതീക്ഷതരുന്നെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പുറത്തുവന്ന മൂന്ന് അസാധാരണ നോവലുകള്‍ നാം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സന്ദിഗ്ദ്ധതകളെക്കുറിച്ചാണ് സംസാരിക്കുന്നത്.

Colorless TsukuruTazaki and His Years of Pilgrimage ഹരുകി മുരാകാമിയുടെ ഏറ്റവും പുതിയ നോവല്‍. The Interestings മെഗ് വോളിറ്റ്സറുടെ നോവല്‍, പിന്നെ ടെജു കോളിന്‍റെ ആദ്യ നോവല്‍ Open City. ഇതിലെല്ലാം മുതിര്‍ന്ന മുഖ്യകഥാപാത്രങ്ങള്‍ തങ്ങളുടെ ചെറുപ്പകാലത്തെ ലൈംഗിക പീഡനാരോപണങ്ങളുമായി മല്ലിടുന്നതാണ് പ്രമേയം. ഓരോ പുസ്തകവും ഓരോ രീതിയില്‍ ചെറുതായി മാറ്റമുള്ളതാണ്. പക്ഷേ ഇവയെല്ലാം, ഒരു ബലാത്സംഗ ആരോപണത്തെ കുറിച്ചുള്ള സത്യം അംഗീകരിക്കാന്‍ എന്തുകൊണ്ടായിരിക്കാം ആളുകള്‍ വിസമ്മതിക്കുന്നത് എന്നതിന്റെ ശക്തമായ ചിത്രീകരണമാണ്.Colorless TsukuruTazaki and His Years of Pilgrimage-ല്‍ 30-കളിലെത്തിയ ഒരു കഥാപാത്രം എന്തുകൊണ്ടാണ് തന്റെ സ്കൂള്‍ സുഹൃത്തുക്കളെല്ലാം, കോളേജില്‍ പോയിത്തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ താനുമായുള്ള ബന്ധം വിട്ടതെന്ന് അന്വേഷിക്കുന്നു. അയാള്‍ക്ക് കിട്ടിയ ഉത്തരം രൂക്ഷമായ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നായിരുന്നു: കൂട്ടത്തിലെ ഒരു പെണ്‍കുട്ടി, ഷിരോ, സുകുറു തന്നെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ചു.

“അവളത്ര വിശദമായാണ് ഞങ്ങളോടു പറഞ്ഞത്, അതുകൊണ്ടു എന്തെങ്കിലും സത്യം കാണുമെന്ന് ഞങ്ങള്‍ കരുതി,” സുകുറുവിനോടു സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിയ്ക്കാഞ്ഞതില്‍ ക്ഷമ ചോദിച്ചുകൊണ്ട് പഴയ സുഹൃത്ത് അവോ പറഞ്ഞു.

കൂട്ടത്തിലുള്ള മറ്റൊരു പെണ്‍കുട്ടി, എറി പക്ഷേ, ഈ ആരോപണം കള്ളമാണെന്ന് തുടക്കം മുതലേ തനിക്കറിയാമായിരുന്നെന്ന് സുകുറുവിനോട് പറയുന്നു.”എനിക്കവളെ സംരക്ഷിക്കേണ്ടിയിരുന്നു. അത് ചെയ്യാന്‍ എനിക്കു നിന്നെ ഒഴിവാക്കേണ്ടി വന്നു. ഒരേസമയം രണ്ടുപേരെയും സംരക്ഷിക്കുക അസാധ്യമായിരുന്നു. നിങ്ങളിലൊരാളെ പൂര്‍ണമായി സ്വീകരിക്കുകയും മറ്റെയാളെ പൂര്‍ണമായി തളളുകയും വേണ്ടിയിരുന്നു.” സുഹൃത്തുക്കള്‍ നഷ്ടപ്പെട്ടാലും സുകുറു പിടിച്ചുനില്‍ക്കുമെന്ന് അറിയാമായിരുന്നതിനാല്‍ എറി, ഷിറോയ്ക്ക് വേണ്ടി നിലകൊണ്ടു.

മെഗ് വോളിറ്റ്സരുടെ The Interestings എന്ന നോവലും സമാനമായ വിഷയമാണ് പ്രതിപാദിക്കുന്നത്, എന്നാല്‍ വളരെ വ്യത്യാസങ്ങളോടെ. ഒരാള്‍ മറ്റൊരു സുഹൃത്തിനുമേല്‍ ലൈംഗിക പീഡനം ആരോപിക്കുമ്പോള്‍ സത്യമെന്താണെന്ന് ഒരു സംഘം സുഹൃത്തുക്കള്‍ എങ്ങനെ തീരുമാനിക്കുന്നു എന്ന്. ആഷ് വോള്‍ഫിന്റെ സഹോദരന്‍ ഗുഡ്മാന്‍ വോള്‍ഫ്, അയാളുടെ മുന്‍ പെണ്‍സുഹൃത്ത് കാതി കിപ്ലിങ്ങറെ ബലാത്സംഗം ചെയ്തോ എന്ന കാര്യത്തില്‍ കൂട്ടുകാര്‍ക്കിടയില്‍ ഒരു അഭിപ്രായൈക്യം ഉണ്ടാകുന്നില്ല. ഗുഡ്മാനെ കൂട്ടത്തില്‍ നിന്നും പുറത്താക്കുന്നില്ല: മറിച്ച് ഒരു വിചാരണ ഒഴിവാക്കാനായി അയാള്‍ നഗരം വിടുന്നു.നോവലിലെ നായികയും ആഷിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനുമായ ജൂള്‍സ് ജാകോബ്സന്, കാതിയുടെ ആരോപണം രണ്ടു നല്ല കൂട്ടുകാര്‍ക്കിടയില്‍ ഒരു തെരഞ്ഞെടുപ്പും, സൌകര്യപൂര്‍വമുള്ള മറവിയോ, അല്ലെങ്കില്‍ അസ്വസ്ഥമായ സത്യാന്വേഷണമോ ആകുന്നു.

“കാപ്പിക്കടയില്‍ വെച്ച് കാതി പറഞ്ഞത് വിശ്വസനീയമായിരുന്നു, പക്ഷേ ജൂള്‍സിന് അവളുടെ വാക്കുകളില്‍ പിടിച്ച് നില്ക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍, അതോര്‍മ്മിച്ചിരുന്നെങ്കില്‍, അത് പൂര്‍ണമായും ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ഈ രാവണന്‍കോട്ടയില്‍ കിടന്നു അവളിപ്പോഴും കറങ്ങില്ലായിരുന്നു.”

ആഷിന്റെ ലോകത്തിലേക്ക് കടക്കാന്‍ കഴിഞ്ഞതിന്, ജൂള്‍സ് നല്‍കേണ്ടിവന്ന വില, ഗൂഡ്മാന്‍റെ നിരപരാധിത്വം വിശ്വസിക്കുകയും, അയാളിപ്പോഴും ആഷിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്ന രഹസ്യം സൂക്ഷിക്കുകയുമാണ്. ഇത് വളരെ സുഖമുള്ള ഒരു കാര്യമല്ല. പക്ഷേ എന്തുകൊണ്ടാണ് ജൂള്‍സ് അങ്ങനെ ചെയ്തതെന്ന് വോളിറ്റ്സര്‍ നമുക്ക് കാണിച്ചുതരുന്നു. ജൂള്‍സിന് ഒരു വോള്‍ഫ് ആയിമാറാനുള്ള ഏറ്റവും മികച്ച വഴി അവരുടെ കടുത്ത രഹസ്യം സൂക്ഷിക്കുകയും, അവരുടെ ഒട്ടും ജനപ്രിയമല്ലാത്ത ഒരു അഭിപ്രായത്തെ അംഗീകരിക്കുകയുമാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംശയങ്ങളെ മൂടിവെയ്ക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് ജൂള്‍സിന് ആഷിന്റെ ഭര്‍ത്താവ് എഥനോട് സംസാരിക്കാനായത്.

“അവര്‍ ചെയ്യുന്നപോലെയൊക്കെ ചെയ്യാന്‍ അവള്‍ വിമുഖയായിരുന്നു എന്ന് അവന് സങ്കല്‍പ്പിക്കാന്‍ പോലുമായില്ല,” എഥന്‍ ജൂള്‍സിനോട് പറഞ്ഞു. “ അവനെക്കുറിച്ച് ആര്‍ക്കും അങ്ങനെ തോന്നിയിട്ടില്ല; എല്ലാവരും ആനന്ദിക്കുകയായിരുന്നു, കുറഞ്ഞത് ആ താവളത്തിലെങ്കിലും. പിന്നെ കാതിയുടെ ആവശ്യവുംഅങ്ങനെയായിരുന്നിരിക്കാം. എല്ലാം ചേര്ന്ന്‍ ഒരു മോശം അവസ്ഥ. ആ,അപ്പോ അയാള്‍ എന്തെങ്കിലും ചെയ്തെന്ന് ഞാന്‍ വളരെ സുരക്ഷിതമായ രീതിയില്‍ പറയും. അവനത് ചെയ്തു എന്നാണ് ഞാന്‍ കരുതുന്നത്.”

താന്‍ ചെയ്ത ഹിംസ അറിയാത്ത ബാലാത്സംഗി ആകെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരാളാണ്. അയാള്‍, ചിലര്‍ പറയുന്നതുപോലെ, സമ്മതത്തോടെയുള്ള ശാരീരികബന്ധത്തിലേര്‍പ്പെട്ട ചില സ്ത്രീകള്‍, പിന്നീടതില്‍ ഖേദിക്കുമ്പോള്‍, സ്വയം ഇരയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ സൃഷ്ടിയാണോ?സമ്മതം എന്താണെന്ന് നമ്മുടെ പുരുഷന്മാരെയും ആണ്‍കുട്ടികളെയും പഠിപ്പിക്കുന്നതിലെ വീഴ്ചയുടെ ദുരന്തഫലമാണോ അയാള്‍? ഈ രണ്ടു വീക്ഷണങ്ങളും പ്രതീക്ഷിക്കുന്നതിനേക്കാള്‍ വിഷമമാണ് ഇയാളെ വിശദീകരിക്കാനും മായ്ച്ചുകളയാനുമെന്ന് സാഹിത്യം സൂചിപ്പിക്കുന്നു.ഇത്തരമൊരാള്‍ ജൂലിയസിന്റെ രൂപത്തില്‍ Open City-യിലുമുണ്ട്. സ്വന്തമായി ജോലി തുടങ്ങാനിരിക്കുന്ന ഒരു യുവ മന:ശാസ്ത്രജ്ഞന്‍. നോവലിലെ കഥാഗതിക്കിടയില്‍ കൌമാരക്കാരായിരുന്ന കാലത്ത് നൈജീരിയയില്‍ വെച്ച് ആദ്യം പരിചയപ്പെട്ട മോജിയുമായി ജൂലിയസ് വീണ്ടും കണ്ടുമുട്ടുന്നു. നോവലിന്റെ ഒടുവിലെത്തുമ്പോഴേക്കും ഗൃഹാതുരത്വത്തില്‍ കവിഞ്ഞ മറ്റെന്തെക്കെയോ ആണ് മോജിയെ തന്റെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതെന്ന് ജൂലിയസ് മനസ്സിലാക്കുന്നു.

“അവള്‍ പറഞ്ഞത്, 1989 ഒടുവില്‍ അവള്‍ക്ക് 15 വയസും,എനിക്കു ഒരു വയസ് ഇളപ്പവുമുള്ളപ്പോള്‍ വീട്ടില്‍ അവളുടെ സഹോദരന്‍ നടത്തിയ ഒരു വിരുന്നിനിടയില്‍ ഞാനവളെ ബാലാത്ക്കാരം ചെയ്തെന്നാണ്. ഞാനൊന്നുമറിയാത്തപ്പോലെ അഭിനയിച്ചു. അവളെ മറന്നെ പോയിരുന്നു. വീണ്ടും കണ്ടുമുട്ടിയപ്പോള്‍ തിരിച്ചറിയാത്തവണം. ഞാന്‍ ചെയ്തത് ഒരിയ്ക്കലും സമ്മതിക്കാതിരിക്കാന്‍ ശ്രമിച്ചു. പക്ഷേ അവള്‍ക്കത് പോലെയായിരുന്നില്ല, അവള്‍ പറഞ്ഞു, നിരാസത്തിന്റെ ആഡംബരം അവള്‍ക്ക് സാധ്യമായിരുന്നില്ല.”

പക്ഷേ നോവലിന്റെ അവസാനത്തില്‍ ജൂലിയസിന്റെ പെരുമാറ്റത്തില്‍ നിന്നും മോജി പറയുന്നതരത്തിലുള്ള ഒരു മറവി അയാള്‍ക്ക് സാധ്യമാണെന്ന് തോന്നാം. അവരുടെ അസ്വാസ്ഥ്യം നിറഞ്ഞ സംഭാഷണം അവസാനിപ്പിച്ച അയാള്‍ തന്റെ പുതിയ കാര്യാലയം തുറക്കുന്നതിലും, സംഗീതപരിപാടിക്കു പോകാനും വ്യാപൃതനാകുന്നു. ജൂലിയസിന്റെ ഈ സ്വഭാവത്തെക്കുറിച്ച് മോജി പറയുന്നതു ശരിയാണെങ്കില്‍ അവര്‍ക്കിടയില്‍ സംഭവിച്ചതിനെക്കുറിച്ച് അവള്‍ പറയുന്നതും ശരിയാകാം. അയാളുടെ കുറ്റം ഉറപ്പാകുന്നതിനേക്കാള്‍ ഭയപ്പെടുത്തുന്നത് ജൂലിയസിന്റെ ഓര്‍മ്മയിലെ ഈ ശൂന്യതയാണ്. ഒരാളുടെ ജീവിതം തകര്‍ത്ത സംഭവം മറ്റേയാള്‍ക്ക് തീര്‍ത്തും മറക്കാന്‍ കഴിയുന്നു എന്നത് എന്തുമാത്രം ഭയപ്പെടുത്തുന്നതാണ്.

ട്രെയ്സ്റ്റര്‍ പറയുന്നപോലെ ബലാത്സംഗം പൂര്‍ണ്ണമായും അപലപിക്കപ്പെടുന്നു എന്നത് തീര്‍ച്ചയായും നല്ല കാര്യം തന്നെ. ഈ അഭിപ്രായൈക്യത്തിന് ഒരു വില കൊടുക്കുന്നു എന്നു ഈ മൂന്നു നോവലുകളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ലൈംഗിക പീഡനം കൂടുതല്‍ ഗുരുതരമായ ഒരു കുറ്റകൃത്യമായി വരുന്നതോടെ,അത്തരം ആരോപണം പൂര്‍ണമായും നിഷേധിക്കുന്നതിനോ അല്ലെങ്കില്‍ സംശയങ്ങളില്ലാതെ അവ അംഗീകരിക്കുന്നതിനോ ഉള്ള പ്രേരണകള്‍ കൂടിവരുന്നു.

സുകുറുവിനെ വേദനിപ്പിച്ചിട്ട് അവളെ ആക്രമിച്ച യഥാര്‍ത്ഥ ആക്രമിയുടെ പക്കല്‍ നിന്നുമുള്ള അവളര്‍ഹിക്കുന്ന നീതി ഷിരോക്കു ലഭിച്ചില്ല. അവളുടെ സഹോദരനിലുള്ള ആഷിന്റെ വിശ്വാസം സംരക്ഷിക്കുന്നതിന് ആഷിന്റെയും ജൂള്‍സിന്റെയും സൌഹൃദത്തിന്റെ ഹൃദയത്തില്‍ ഒരു കള്ളം കൂട്ടിവെച്ചിരുന്നു. തനിക്കും തന്റെ ഓര്‍മ്മകള്‍ക്കുമിടയില്‍ ജൂലിയസ് എന്തെല്ലാം മനശാസ്ത്ര തടസങ്ങള്‍ വെച്ചാലും മോജിക്ക് അവളുടെ വേദന ദൂരെക്കളയാന്‍ ആവില്ലായിരുന്നു. ഈ മൂന്നു സംഭവങ്ങളിലും നിയമം നീതിപൂര്‍വം നടന്നാലും, നോവലുകളിലെ കഥാപാത്രങ്ങള്‍ പരസ്പരം ആഴത്തിലുള്ള മുറിവേല്‍പ്പിച്ചിരിക്കാം. മനസാക്ഷിയുടെ സങ്കീര്‍ണതകള്‍ക്ക് ഒരു പൊതുനയ പരിഹാരവുമില്ല.


Next Story

Related Stories