എഡിറ്റര്‍

യുപിയില്‍ ബലാല്‍സംഗ വീഡിയോകളുടെ കച്ചവടം വര്‍ദ്ധിക്കുന്നു

Avatar

അഴിമുഖം പ്രതിനിധി

യുപിയില്‍ ബലാല്‍സംഗ വീഡിയോകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളും ബലാല്‍സംഗവാര്‍ത്തകളും തുടര്‍ച്ചയായി എത്തുന്ന യുപിയില്‍ ഈയിടെയായി ഇത്തരത്തില്‍ ഉള്ള വീഡിയോകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. 50 മുതല്‍ 150 രൂപ വരെ നിരക്കിലാണ് ഇവിടെ ബലാല്‍സംഗ വീഡിയോകള്‍ വില്‍ക്കപ്പെടുന്നത്. പോലീസ്, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്ക് സമീപവും ഇത്തരം വീഡിയോകള്‍ കച്ചവടം ചെയ്യാറുണ്ട് എന്ന് അന്വേഷണത്തില്‍ വെളിവായി.വിശ്വസ്തരോടൊപ്പം എത്തുന്നവര്‍ക്ക് സ്മാര്‍ട്ട്ഫോണിലും പെന്‍ഡ്രൈവിലും സ്റ്റോര്‍ ചെയ്തു നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൂടാതെ ബലാല്‍സംഗ കുറ്റവാളികളില്‍ ചിലര്‍ കൃത്യത്ത്തിന്റെ വീഡിയോ പകര്‍ത്താറുണ്ട് എന്നും അതു കാട്ടി ഇരയെ ഭീഷണിപ്പെടുത്താറുണ്ട് എന്നും ആഗ്ര സിറ്റി എസ്പി ഖുലെ സുശീല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവരില്‍ നിന്നും നെറ്റില്‍ എത്തുന്ന വീഡിയോകള്‍ വിലക്കപ്പെടുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/IKQg7e

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍