TopTop
Begin typing your search above and press return to search.

ഹിറ്റ്‌ലറിന് ഗീബല്‍സ് എന്ന പോലെയാണ് മോദിക്ക് രവിശങ്കര്‍ പ്രസാദ് എന്ന് കോണ്‍ഗ്രസ്

ഹിറ്റ്‌ലറിന് ഗീബല്‍സ് എന്ന പോലെയാണ് മോദിക്ക് രവിശങ്കര്‍ പ്രസാദ് എന്ന് കോണ്‍ഗ്രസ്
അഡോള്‍ഫ് ഹിറ്റ്‌ലറിന് ജോസഫ് ഗീബല്‍സ് എങ്ങനെയായിരുന്നോ അതുപോലെയാണ് നരേന്ദ്ര മോദിക്ക് കേന്ദ്ര നിയമ - വിവരസാങ്കേതിക വകുപ്പ് രവിശങ്കര്‍ പ്രസാദ് എന്ന് കോണ്‍ഗ്രസ്. സര്‍ക്കാരിനെതിരായ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി നുണ പ്രചാരണം അഴിച്ചുവിടുകയാണ് മോദി സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാലയും ആരോപിച്ചു. ഇറാഖില്‍ ഐഎസ് ബന്ദികളാക്കിയ 39 പേര്‍ കകൊല്ലപ്പെട്ട വിവരം മറച്ചുവച്ച് കള്ളം പറഞ്ഞ വിവാദത്തില്‍ നിന്ന് തടിയൂരാനായി ഡാറ്റ മോഷണവുമായ ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ നുണ പ്രചരണം നടത്തുകയാണ് സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ ട്വീറ്റില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ:

പ്രശ്‌നം - 39 ഇന്ത്യക്കാര്‍ മരിച്ചു; സര്‍ക്കാരിന്റെ നുണ പൊളിഞ്ഞു

പോംവഴി - ഡാറ്റ ചോര്‍ച്ച വിവാദവുമായി കോണ്‍ഗ്രസിനെ ബന്ധിപ്പിക്കുക

ഫലം - മാധ്യമങ്ങള്‍ പുതിയ സംഭവത്തിന് പിന്നാലെ. 39 ഇന്ത്യക്കാര്‍ റഡാറില്‍ നിന്ന് മായുന്നു.

പ്രശ്‌നം അവസാനിച്ചു.




'ഹിറ്റ്‌ലറിന് ഗീബല്‍സ് എന്നു പേരുള്ള ഒരു കമാന്‍ഡറുണ്ടായിരുന്നു. അതുപോലെ നരേന്ദ്ര മോദിക്ക് ഇപ്പോള്‍ രവിശങ്കര്‍ പ്രസാദ് എന്നു പേരുള്ള ഒരു മന്ത്രിയുണ്ട് - സുര്‍ജേവാല പറഞ്ഞു.



Next Story

Related Stories