TopTop

എ എന്‍ പ്രദീപ്കുമാര്‍ കവിത പുരസ്‌കാരം കെ ആര്‍ നീതുവിന്

എ എന്‍ പ്രദീപ്കുമാര്‍ കവിത പുരസ്‌കാരം കെ ആര്‍ നീതുവിന്

എ എന്‍ പ്രദീപ്കുമാര്‍ കവിത പുരസ്‌കാരം കെ ആര്‍ നീതുവിന്. 'മരണത്തിനുമപ്പുറം' എന്ന കവിതയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ഗവേഷക വിദ്യാര്‍ഥിയാണ് നീതു കെ. ആര്‍.

എന്‍ പ്രഭാകരന്‍, ഡോ സന്തോഷ്മാനിച്ചേരി, എ സി ശ്രീഹരി എന്നിവരടങ്ങിയ ജൂറിയാണ് മികച്ച കലാലയ കവിത തെരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങിയ പുരസ്‌കാരം 10ന് രാവിലെ 10ന് ബ്രണ്ണന്‍ കോളേജില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്‍ സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബ്രണ്ണന്‍ കോളേജ് യൂനിയന്‍ മുന്‍ ചെയര്‍മാനും കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അഡ്വ എ എന്‍ പ്രദീപ്കുമാറിന്റെ സ്മരണക്കായി സുഹൃദ്സംഘമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ബ്രണ്ണന്‍ കോളേജ് യൂനിയന്റെ സഹകരണത്തോടെ മലയാളവിഭാഗം ഓഡിറ്റോറിയത്തില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ വൈസ്പ്രിന്‍സിപ്പല്‍ പ്രൊഫ ഫല്‍ഗുനന്‍ അധ്യക്ഷനാവും. ഡോ സോമന്‍ കടലൂര്‍, പ്രൊഫ ടി എന്‍ രവി, ഡോ എന്‍ ലിജി എന്നിവര്‍ സംസാരിക്കും.


Next Story

Related Stories