TopTop
Begin typing your search above and press return to search.

മികച്ച നര്‍ത്തകരെ കണ്ടെത്താനായി 'അണുകാവ്യനാട്യോത്സവം'

മികച്ച നര്‍ത്തകരെ കണ്ടെത്താനായി അണുകാവ്യനാട്യോത്സവം

കേരളത്തിലെ മികച്ച നര്‍ത്തകരെ കണ്ടെത്താന്‍ പതിനാല് ജില്ലകളിലും നാട്യോത്സവം സംഘടിപ്പിയ്ക്കുന്നു. മാര്‍ച്ച് അവസാനവാരം മുതല്‍ ഏപ്രില്‍ അവസാനവാരം വരെയാണ് 'അണുകാവ്യനാട്യോത്സവം' എന്ന് പേരിട്ടിരിക്കുന്ന നാട്യ മത്സരങ്ങള്‍ അരങ്ങേറുന്നത്. പ്രശസ്ത കവി ഡോ. സോഹന്‍ റോയ് എഴുതിയ ആയിരത്തൊന്ന് കാവ്യങ്ങള്‍ ആസ്പദമാക്കിയായിരിയ്ക്കും മത്സരങ്ങള്‍. കേരളത്തിലെ പ്രശസ്ത നാട്യ കലാ ഗുരുകുലമായ ഗൗരീ ശങ്കര നാട്യ കലാക്ഷേത്രമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഭരത നാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥക്ക്, നാടകം തുടങ്ങി ഏത് വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്കും പ്രായഭേദമോ ലിംഗഭേദമോ ഇല്ലാതെ രജിസ്റ്റര്‍ ചെയ്ത പരിപാടികളില്‍ പങ്കെടുക്കാം. ഓരോ ജില്ലയിലേയും മികച്ച കലാകാരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അന്തര്‍ ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കാം. ജില്ലകളിലും സംസ്ഥാനതലത്തിലും മുന്നിലെത്തുന്നവര്‍ക്ക് ക്യാഷ് പ്രൈസ് ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ശ്രീ ഗുരു തൃശ്ശിവപേരൂര്‍ കണ്ണനാണ് പരിപാടികളുടെ ആസൂത്രണം നിര്‍വഹിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെയുള്ള നാട്യാചാര്യന്മാര്‍ ഈ സംരംഭത്തിന് പിന്തുണയേകിയിട്ടുള്ളതായി തൃശ്ശിവപേരൂര്‍ കണ്ണന്‍ പറഞ്ഞു. ' ഒരു ആശയം നാലു വരികളിലൂടെ പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുന്ന '' അണു കാവ്യം ' എന്ന കവിതകള്‍ വായിച്ചപ്പോഴാണ് നാട്യത്തിലൂടെയുള്ള അതിന്റെ ദൃശ്യാവിഷ്‌കരണം നടന കലയ്ക്ക് പുതിയ സാധ്യതകള്‍ തുറന്നുകൊടുക്കും എന്ന് തോന്നിയത്. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത വ്യക്തികളും ഈ നൃത്തോത്സവത്തില്‍ ഞങ്ങളോടൊപ്പം പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.'' കണ്ണന്‍ പറഞ്ഞു.

ഓരോ ജില്ലയില്‍നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത് അതാത് ജില്ലകളിലെ മത്സരങ്ങളില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ 7994033508, 7907397502 എന്നീ ഫോണ്‍നമ്പരുകളില്‍ നിന്നും ലഭിക്കും.


Next Story

Related Stories