TopTop
Begin typing your search above and press return to search.

കപില വാത്സ്യായൻ അന്തരിച്ചു, വിട പറഞ്ഞത് ഇന്ത്യന്‍ ക്ലാസിക്കല്‍ കലാ രംഗത്തെ പണ്ഡിത

കപില വാത്സ്യായൻ അന്തരിച്ചു,  വിട പറഞ്ഞത് ഇന്ത്യന്‍ ക്ലാസിക്കല്‍ കലാ രംഗത്തെ പണ്ഡിത

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ്, വാസ്തുവിദ്യ, കലാ ചരിത്രം തുടങ്ങിയ മേഖലകളിലെ പാണ്ഡിത്യംകൊണ്ട് പ്രശസ്തയായ് ഡോ. കപില വത്സ്യായന്‍ (91) അന്തരിച്ചു. മുന്‍ രാജ്യസഭാ അംഗം കൂടിയായ ഇവര്‍ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്ട്സിന്റെ സ്ഥാപക ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാര്‍ദ്ധക്യ സഹജമായ അവശതകളെ തുടര്‍ന്നാണ് അന്ത്യം.

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സെക്രട്ടറി തലത്തില്‍ ഉള്‍പ്പെടെ സേവനം അനുഷ്ടിച്ചിട്ടുള്ള കപില വാത്സ്യായനെ 2011ല്‍ രാജ്യം സിവിലിയന്‍ ബഹുമതിയായ പദ്മ വിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 2006 -ൽ കുറച്ചുകാലവും 2007 -ഏപ്രിൽ മുതൽ 2012 ഫെബ്രുവരിവരെയും രാജ്യസഭാഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കപില വാത്സ്യായന്റെ അന്ത്യ കര്‍മങ്ങള്‍ ഡല്‍ഹിയിലെ ലോധി ശ്മശാനത്തില്‍ നടക്കും. ബുധനാഴ്ച ഉച്ച തിരിഞ്ഞ് നടക്കുന്ന ചടങ്ങില്‍ കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണപ്രവേശിക്കാന്‍ അനുമതിയുള്ളതെന്ന് ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍ സെക്രട്ടറി കന്‍വാള്‍ അലി അറിയിച്ചു.

Next Story

Related Stories