കലാകാരന്മാര്ക്ക് കൈത്താങ്ങായി, ആടാനും പാടാനും വരക്കാനും ഇനി 'ആര്‍ട്ട്സ് സ്പേസ് കൊച്ചി- എഎസ്കെ'. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ കലാകാരന്മാര്ക്ക് കലയിടം കണ്ടെത്തിയിരിക്കുകയാണ് 'ആര്‍ട്ട്സ് സ്പേസ് കൊച്ചി' എന്ന പദ്ധതിയിലൂടെ. പദ്ധതി ഫെബ്രുവരി എട്ടിന് വൈകിട്ട് 5:30 ന് ജോസ് ജംഗ്ഷനിലെ കെഎംആര്‍എല്‍ കള്‍ച്ചറല്‍ കോര്‍ണറില്‍ വച്ച് ഉദ്ഘാടനം ചെയ്യപ്പെടുന്നു. കൊച്ചി നഗരം സാംസ്കാരിക തലസ്ഥാനമായി ഉയര്ത്തെഴുന്നേല്ക്കുന്നതിന്റെ തുടക്കമാണിതെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കൊച്ചിയുടെ പ്രിയഗായകന് ചാള്‍സ് ആന്റണിയുടെ സംഗീത വിരുന്നോടെയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. നടന് ജയസൂര്യ പദ്ധതി ഉദ്ഘാടനം ചെയ്യും.
ആര്‍ട്ട്സ് സ്പേസ് കൊച്ചിക്ക് ഇന്ന് തുടക്കം

Next Story