കൊച്ചി ആസ്ഥാനമാക്കി കലാ പ്രവര്‍ത്തനം നടത്തുന്ന ഉപേന്ദ്രനാഥ് തന്റെ സൃഷ്ടികളെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് - നിലവിലുള്ള ലോകക്രമത്തിനെ ചോദ്യം ചെയ്യുന്നതിന്റെ പരിണതഫലം, മുഖ്യധാരയ്ക്ക് എതിരെയുള്ള കലാപം. സ്വയം അഭ്യസിക്കപ്പെട്ട ഒരു കലാകാരന്, മനുഷ്യാവസ്ഥകളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന, കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തെ കുറിച്ച് വിശാലമായ ബോധ്യമുള്ള ഒരാള്‍. 1994 മുതല്‍ കേരളത്തില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചുവരുന്ന അദ്ദേഹം മറ്റു പല മാധ്യമങ്ങളിലൂടെയും തന്റെ സര്‍ഗ ശേഷി പ്രകടിപ്പിച്ചതിന് ശേഷമാണ് കൊളാഷ് എന്ന സങ്കേതത്തില്‍ ബോധപൂര്‍വ്വം പരീക്ഷണം ആരംഭിച്ചത്. സാമൂഹ്യ ആക്ഷേപ ഹാസ്യവും നര്‍മവും ഇടകലര്‍ത്തി നിരവധി സൃഷ്ടികള്‍ ഇതിനകം അദ്ദേഹം ചെയ്തു. അതേസമയം ഒരു കലാ പ്രവർത്തകൻ എന്ന നിലയില്‍ വിശദീകരിക്കാനാവാത്ത ഒരു ക്രമം അദ്ദേഹം പാലിച്ചു പോന്നു. 'ഫ്രം കേരളം വിത്ത് ലവ്' എന്ന തലക്കെട്ടില്‍ കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ പതിപ്പില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച കൊളാഷ് വിവിധ അന്താരാഷ്ട്ര കലാ മാസികകളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് ചെയ്തിട്ടുള്ളതാണ്. ആ രചനകള്‍ ആഗോള സാമൂഹ്യ രാഷ്ട്രീയ ക്രമത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം കലാ നിര്‍മ്മാണത്തെയും സ്വത്വമെന്ന നിലയില്‍ പ്രചരിപ്പിക്കപ്പെടുന്ന പ്രതീകാത്മകതകളെയും ചോദ്യം ചെയ്യുന്നതുമാണ്. ബിനാലെയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ട ഈ സൃഷ്ടികള്‍ ഒരു വ്യവഹാര തലം തുറന്നിടുന്നതിനോടൊപ്പം ബിംബങ്ങളെ വൈരുദ്ധ്യാത്മക തലത്തില്‍ സംവിധാനം ചെയ്തുകൊണ്ട് കേരളത്തിന്റെ ആഴത്തിലുള്ള ചരിത്രം വിശകലനം ചെയ്യാനുള്ള കലാകാരന്റെ കഴിവിലേക്ക് വെളിച്ചം വീശുന്നതുമാണ്.
ഉപേന്ദ്രനാഥ് ചെയ്ത മട്ടാഞ്ചേരി (2017), ഒരു തുറമുഖ നഗരമായ ആ പ്രദേശത്തിന്റെ മഹത്തായ ഭൂതകാലത്തിനെ വീണ്ടെടുക്കുന്നതിനുള്ള ഒരു ശ്രമം ആയിരുന്നു. തൊഴിലാളികളുടെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും ചരിത്രം, അഭ്യന്തര കുടിയേറ്റങ്ങള്‍, കണ്ടെത്താനാവുന്ന ഭൂതകാലം, അദൃശ്യമായ സംസ്കാരം, കഥകള്‍, ഓര്‍മ്മകള്‍ എന്നിവയിലൂടെ നടത്തുന്ന അന്വേഷണത്തിലൂടെ സ്ഥലപരവും സാമൂഹ്യവും ചരിത്രപരവും ഭൌതികവുമായ വര്‍ത്തമാനകാല മാറ്റങ്ങള്‍ കണ്ടെത്താന്‍ കലാകാരന്മാര്ക്കും കവികള്‍ക്കും ഗവേഷകര്‍ക്കുമുള്ള ക്ഷണമാണ് ഞാന്‍ ക്യൂറേറ്റ് ചെയ്ത മട്ടാഞ്ചേരി എന്ന പ്രദര്‍ശനം. മഹത്തായ ഭൂതകാലത്തിന്റെയും അവിശ്വസനീയമായ വര്‍ത്തമാന കാലത്തിന്റെയും നിഴലില്‍ നാല്പതില് അധികം ജനസമൂഹങ്ങള്‍ ഇടപഴകി ജീവിക്കുന്ന നാല് ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മട്ടാഞ്ചേരി എന്ന ബഹുസംസ്കാര ഭൂമികയെ കുറിച്ച് ഏറെ കാര്യങ്ങള്‍ എഴുതപ്പെടുകയും നിര്‍മ്മിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഈ പ്രദേശത്തിന്റെ യഥാര്‍ത്ഥ താമസക്കാരെ കുറിച്ച് ഇവയൊന്നും കാര്യമായി പ്രതിപാദിക്കുന്നില്ല. പ്രതിനിധാനത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും അവര്‍ നിശബ്ദതയുടെ ഇരുണ്ട ഗര്‍ത്തങ്ങളിലേക്കും, പ്രത്യേക താത്പര്യങ്ങള്‍ മുന്നോട്ട് വെക്കുന്ന നൈമിഷികമായ ആഖ്യാനങ്ങളിലേക്കും അപ്രത്യക്ഷമാകും. കാരണം ഈ അന്വേഷണങ്ങള്‍ എല്ലാം 'വിനോദ സഞ്ചാരിയുടെ നോട്ട'ത്തിനകത്ത് നിലകൊള്ളുന്നവയാണ്. നൂറ്റാണ്ടുകളായുള്ള വാണിജ്യത്തിലൂടെയും സാംസ്കാരിക വിനിമയത്തിലൂടെയും ആശയങ്ങളുടെ സഹവര്‍ത്തിത്വത്തിലൂടെയും രൂപീകരിക്കപ്പെട്ട മട്ടാഞ്ചേരിയുടെ ആത്മാവിനെ ആവിഷ്ക്കരിക്കുന്നതില്‍ ഇത് പരാജയപ്പെടുന്നു.
ഏകദേശം പത്തു വര്‍ഷങ്ങളായി ഈ പുരാതനമായ കച്ചവട നഗരത്തില്‍ ജീവിക്കുന്ന എനിക്ക് ബോധ്യപ്പെട്ടിട്ടുള്ള ഒരു കാര്യം പരസ്പര ബന്ധിതമായ ആശ്രയത്വം മൂലമാണ് മട്ടാഞ്ചേരിയിലെ ജനങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനും മരിക്കാനും സാധിക്കുന്നത് എന്നതാണ്. പ്രത്യേകിച്ച് സാംസ്കാരിക അജ്ഞതയുടെയും നിര്‍ബന്ധിത സജാതീയവത്ക്കരണത്തിന്റെയും അസ്വസ്ഥതകള്‍ക്കിടയില്‍ ലോകം വിഭജിക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത്. മട്ടാഞ്ചേരിയിലെ ക്ലേശകരമായ ജീവിതങ്ങള്‍ക്കിടയിലും കാത്തു സൂക്ഷിയ്ക്കുന്ന കെടാത്ത സ്ഥൈര്യമാണ് അപമാനബോധമില്ലാതെ നിലനില്ക്കാനും, മൂലധന സ്ഥാപനങ്ങളാല്‍ തകര്‍ക്കപ്പെടാതെ സാമൂഹ്യ ജീവിതത്തെ, ബന്ധങ്ങളെ, ആശ്രയ സംവിധാനത്തെ ശക്തമായി പിന്തുണക്കാനും നിലനിര്‍ത്താനും അവരെ പ്രാപ്തരാക്കുന്നതും, ഒരു പ്രദേശമെന്ന നിലയിലും ഒരു ജനതതി എന്ന നിലയിലും ഒന്നിച്ചു നിര്‍ത്തുന്നതും. ഒരുപക്ഷേ ആഴത്തില്‍ വേരൂന്നിയ ബോധവും ദൈനംദിന ജീവിതത്തിലെ പ്രതിബന്ധങ്ങളെ നേരിടുന്നതിലെ അവരുടെ സ്ഥൈര്യവുമായിരിക്കാം അധികാരികളില്‍ ചില ഭീതികള്‍ ഉണര്ത്തിയിട്ടുണ്ടാവുക. അതുതന്നെയാണ് പലപ്പോഴായി ആ പ്രദേശത്തെ ഒരു ചേരിയായി അടയാളപ്പെടുത്താനും അതുവഴി ആ ഭൂമിയോട് അവിടത്തെ താമസക്കാര്‍ക്ക് ഉണ്ടാവുന്ന ഉടമസ്ഥതാബോധത്തെ ഇല്ലാതാക്കാനും, ആധുനിക രൂപത്തിലുള്ള സാമൂഹ്യവും സ്ഥലപരവും സാംസ്കാരികവുമായ വിഭജനങ്ങള്‍ ഉണ്ടാക്കാനും അധികാരികളെ പ്രേരിപ്പിച്ചതും. അവരുടെ അരികുവത്ക്കരണം (രാഷ്ട്രീയം, പുരോഗതി, പൌര സ്വാതന്ത്ര്യം, പൌര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, അടിസ്ഥാന വസ്തുക്കള്‍ എന്നിവയില്‍ നിന്നൊക്കെയുള്ള) ഭൂതകാലത്തിലെ കാര്യമല്ല, അത് പൊതു ഇട നിര്‍മ്മാണത്തെ സംബന്ധിച്ച പ്രത്യേക രാഷ്ട്രീയ ഭാവനയുടെ അനന്തരഫലമാണ്.
വാസ്തുവിദ്യാ പ്രകൃതിയില്‍ ഭൂതകാലത്തെ വഹിക്കുന്ന ചരിത്ര വസ്തുക്കള്‍ക്ക് ചുറ്റും സ്ഥിതിചെയ്യുന്ന ഈ മോർഫ് ചെയ്ത സൈറ്റുകളുടെ പതിനൊന്ന് ചിത്രങ്ങൾ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ഒരു കലാകാരനെന്ന നിലയിൽ ഇവയിലെല്ലാം തന്നെ കൊളോണിയലിസത്തിന്റെ അംശങ്ങള്‍ ഏറിയും കുറഞ്ഞും എനിക്ക് കണ്ടെത്താന്‍ സാധിക്കും. എക്സിബിഷന്റെ ഭാഗമായിരുന്ന മറ്റു പല കലാകാരന്മാരെയും പോലെ ഉപേന്ദ്രനാഥിനും മട്ടാഞ്ചേരി കേവലം വിനോദസഞ്ചാരത്തിന്റെയും നഗരവൽക്കരണത്തിന്റെയും ശക്തികളെ മറികടക്കുന്ന, തന്റെ അലഞ്ഞുതിരിയുന്ന ആത്മാവിനുള്ള ഊർജ്ജസ്രോതസ്സാണ്. ഇന്നത്തെ സാമൂഹികവും രാഷ്ട്രീയവുമായ പരിതസ്ഥിതികള്ക്കുള്ളില് നിന്നുകൊണ്ട് അതിജീവനത്തിനായുള്ള അദ്ധ്വാനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആണും പെണ്ണുമായും ഇടപഴകുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്തുകൊണ്ട് ഈ പ്രദേശത്തെ മനസിലാക്കാന്‍ ശ്രമിക്കുകയാണ് ഉപേന്ദ്രനാഥ് ചെയ്യുന്നത്. സമീപ കാലത്ത് ഇതുപോലുള്ള മനുഷ്യവാസ കേന്ദ്രങ്ങളില്‍ നിന്നും കണ്ടെത്തി സൂക്ഷിച്ചുവെക്കപ്പെട്ട നിരവധി സംഭവകഥകള്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ഉപേന്ദ്രനാഥ് മട്ടാഞ്ചേരിയുടെ ആത്മാവിനെ മനസിലാക്കാന്‍ ശ്രമിച്ചത് അവിടത്തെ മനുഷ്യരുടെ അനിശ്ചിതമായ ജീവിതത്തിനുള്ളില്‍ നിന്നുകൊണ്ടാണ്. സ്മാരകമന്ദിരങ്ങളിലൂടെ ഈ കലാസൃഷ്ടി നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് വിയര്‍പ്പും രക്തവും, സംഘര്‍ഷവും ഭീതിയും നിറഞ്ഞ ഇടങ്ങളേയും അരികുകളിലേക്ക് തള്ളപ്പെട്ട ലോകമാകെയുള്ള അവഗണിക്കപ്പെട്ട മനുഷ്യരെയുമാണ്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഇരുട്ട് ബോധപൂര്‍വ്വവും അനുഭവതലത്തില്‍ ഒരു ബൃഹദാഖ്യാനവുമാണ്. വിദ്വേഷത്തില്‍ നിന്നുണ്ടായ അസ്വാരസ്യങ്ങളിലൂടെ മനുഷ്യ സമൂഹം ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങളെ പരിഗണിക്കാന്‍ അത് നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഒരു ചരിത്ര സ്ഥലിയുടെ അനാഥത്വമാണ് ഇവിടെ അവതരിക്കപ്പെട്ടിരിക്കുന്നത്.
വായിക്കാം: https://samyakdrishti.co/