TopTop
Begin typing your search above and press return to search.

'പുരുഷന് അകമ്പടി സേവിച്ച സ്ത്രീകളുടെ സഞ്ചാരചരിത്രം നേഴ്‌സുമാര്‍ മാറ്റിയെഴുതി'; ബെന്യാമിന്റെ നിശബ്ദസഞ്ചാരങ്ങള്‍ പ്രകാശനം ചെയ്ത് ശൈലജ ടീച്ചര്‍

പുരുഷന് അകമ്പടി സേവിച്ച സ്ത്രീകളുടെ സഞ്ചാരചരിത്രം നേഴ്‌സുമാര്‍ മാറ്റിയെഴുതി; ബെന്യാമിന്റെ നിശബ്ദസഞ്ചാരങ്ങള്‍ പ്രകാശനം ചെയ്ത് ശൈലജ ടീച്ചര്‍

ബെന്യാമിന്റെ പുതിയ നോവല്‍ നിശബ്ദ സഞ്ചാരങ്ങള്‍ പ്രകാശനം ചെയ്തു. ആരോഗ്യമന്ത്രി ശൈലജ ടീച്ചറാണ് നോവല്‍ പ്രകാശനം ചെയ്തത്. കേരളത്തില്‍നിന്ന് വിദേശരാജ്യങ്ങളിലേക്ക് ജീവിതം പറിച്ചുനട്ട നേഴ്‌സുമാരുടെ കഥയാണ് ഈ നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. ഡിസി ബുക്‌സിന്റെ നാല്‍പ്പത്തിയാറാം വാര്‍ഷിക ദിനത്തില്‍ യൂട്യൂബ് ലൈവ് വഴിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

'നെഴ്‌സുമാരെ കുറിച്ച് ബെന്യാമിന്‍ ഇത്തരത്തില്‍ ഒരു നോവല്‍ എഴുതുന്നു എന്നറിഞ്ഞപ്പോള്‍തന്നെ അത് വായിക്കാന്‍ ആഗ്രഹിച്ചിരുന്നു. ബെന്യാമിന്റെ രണ്ട് നോവലുകളെ ഇതുവരെ വായിച്ചിട്ടുള്ളൂ. ഒരു ആരോഗ്യമന്ത്രി ആയിരുന്നുകൊണ്ട് സ്വസ്ഥമായി പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ ഈ കാലയളവിനുള്ളില്‍ മനസിലാക്കിയിരുന്നു. ഞാന്‍ വായന ഇഷ്ടപ്പെടുന്ന ആളാണ് എന്നാല്‍ അത് മുടങ്ങിപ്പോയി എന്നതില്‍ എനിക്ക് പ്രയാസമുണ്ട്. ഇതുവരെ ആരും ശ്രദ്ധിക്കാതിരുന്ന വിഷയമാണ് ബെന്യാമിന്‍ ഈ തവണ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ ഇരിപ്പില്‍തന്നെ വായിച്ച് പോകാന്‍ കഴിയുന്ന ഒന്നാണിതെന്ന് ആദ്യരണ്ട് അദ്ധ്യായങ്ങള്‍ വായിച്ചപ്പോള്‍തന്നെ തോന്നി.' ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു.

ചരിത്രത്തില്‍ ഇതുവരെ സ്ത്രീകള്‍ നടത്തിയ സഞ്ചാരങ്ങളെല്ലാം പുരുഷന് അകമ്പടിയായിട്ടുള്ളതായിരുന്നു. എന്നാല്‍ നെഴ്‌സുമാര്‍ വിദേശരാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയത് മുതല്‍ ഈ ചരിത്രം മാറ്റി കുറിക്കപ്പെട്ടു. സ്ത്രീകള്‍ വിദേശ രാജ്യങ്ങളിലെത്തി കഠിനമായ ജോലികള്‍ ചെയ്തതിനുശേഷമാണ് എന്തെങ്കിലുമെല്ലാം സമ്പാദിക്കുക. അതിനുശേഷമാണ് ഇവിടെനിന്ന് ഭര്‍ത്താവും കുട്ടികളുമെല്ലാം അങ്ങോട്ട് പോവുക. അഭിമാനകരമായ പരിണാമമാണിത്. ഈ യാത്രയില്‍ ഉന്നതി മാത്രമല്ല ഉണ്ടാവുന്നത്. ചില ജീവിതങ്ങള്‍ പെട്ടുപോയിട്ടുണ്ട്.

നേഴ്‌സുമാര്‍ ഇത്തരത്തില്‍ നടത്തിയ യാത്രകളുടെ ഒക്കെ കാരണം എന്നത് ദാരിദ്രം തന്നെയാണ്. സമ്പാദ്യത്തിന്റെ നെടുംതൂണായി മാറുന്ന സ്ത്രീകളുടെ ജീവിതം അവതരിപ്പിച്ചത് ഈ നോവലിന്റെ വ്യത്യസ്തതയാണ്. നോവല്‍ കുറച്ച് വായിച്ചപ്പോള്‍തന്നെ ലഭിച്ച അനുഭവം എന്നത് വളരെ വലുതായിരുന്നു. മനുഷ്യരെ ഏത് പ്രായത്തിലും കുട്ടികളായി കണ്ട് ചികിത്സ നല്‍കുന്നവരാണ് നെഴ്‌സുമാര്‍. എങ്ങനെ സമയമുണ്ടാക്കിയും ഞാനിത് വായിക്കുമെന്ന് ശൈലജടീച്ചര്‍ പ്രകാശനവേളയില്‍ കൂട്ടിച്ചേര്‍ത്തു.

Next Story

Related Stories