TopTop
Begin typing your search above and press return to search.

എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലെ അനുഭവങ്ങള്‍ പുസ്തകമാക്കി ഒരമ്മ

എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലെ അനുഭവങ്ങള്‍ പുസ്തകമാക്കി ഒരമ്മ

ജീവിതത്തിന്റെ നെരിപ്പോടുകളുടെ രേഖാചിത്രമാണ് പേറ്റുനോവൊഴിയാതെ എന്ന കാഞ്ഞങ്ങാട് കൊടവഞ്ചിയിലെ അരുണിചന്ദ്രന്‍ കാടകത്തിന്റെ പുസ്തകം. സ്വന്തം അനുഭവ സാക്ഷ്യങ്ങളാണ് അരുണിചന്ദ്രന്‍ പേറ്റുനോവൊഴിയാതെയില്‍ പകര്‍ത്തിയിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിതനായ മകനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അരുണിയാണ് തന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയിരിക്കുന്നത്.

'പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ ഒരു കുഞ്ഞു പിറന്നു. ജീവിതകാലം മുഴുവന്‍ കിടപ്പിലാകാന്‍ വിധിക്കപ്പെട്ട കുഞ്ഞ്. ഈ യാഥാര്‍ഥ്യത്തോട് ആദ്യമൊന്നും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. എന്നെങ്കിലും ഞാനുള്‍പ്പെടെയുള്ള അമ്മമാരുടെ മക്കള്‍ക്ക് നീതികിട്ടുമെന്നും അവരുടെ ലോകം വര്‍ണാഭമാകുമെന്നും ഇവിടത്തെ അമ്മമാരുടെ പേറ്റു നോവൊഴിയുമെന്നും സ്വപ്‌നം കാണുന്നു. പുസ്തകത്തിന്റെ ആമുഖത്തില്‍ അരുണി എഴുതുന്നു.

'' ആവശ്യത്തിനും അനാവശ്യത്തിനും ചിരിക്കുന്ന അരുണി എന്ന പെണ്‍കുട്ടി അസാധാരണ പ്രണയസാഫല്യത്തിന് ശേഷം അമ്മയാകുന്നതോടെ ചിരികളെല്ലാം മാഞ്ഞ് കരച്ചിലിന്റെ ലോകത്ത് ഒറ്റപ്പെട്ടുപോകുന്നു. പ്രസവിച്ച ഉടനെ മാസങ്ങളോളം കുഞ്ഞ് ആശുപത്രിയിലാവുന്നൂ.പെറ്റ കുഞ്ഞിനെ ഒന്ന് കാണാന്‍ ആഴ്ചകളോളം ഐ.സി.യുവിന്റെ ചില്ലുഗ്ലാസിനപ്പുറം കാത്തുനില്‍ക്കുന്ന ഒരമ്മയെ പ്രിയപ്പെട്ട വായനക്കാര്‍ ഇതിനു മുന്‍പ് വായിച്ചിട്ടുണ്ടാവില്ല. നെഞ്ചോട് കുഞ്ഞിനെ ചേര്‍ക്കാന്‍ ആവതില്ലാതെ വിങ്ങിപൊട്ടുന്ന ഒരമ്മയുടെ ഹൃദയം ഈ പുസ്തകത്തില്‍ മിടിക്കുന്നുണ്ടെന്ന് അംബികാസുതന്‍ മാങ്ങാട് അവതാരികയില്‍ എഴുതുന്നു.'

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ അതിജീവിച്ചവരുടെ ജീവിതത്തിന്റെ സൂക്ഷ്മതകള്‍ തേടിയുള്ള യാത്രയാണ് ഈ പുസ്തകം. പേറ്റുനോവൊഴിയാതെ എന്ന അരുണിയുടെ പുസ്തകം കഴിഞ്ഞ ദിവസം സാമൂഹിക നിരീക്ഷകനും, കവിയുമായ കല്‍പ്പറ്റ നാരായണന്‍ പ്രകാശനം ചെയ്തു. ജീവിതം കരയാനുള്ളതല്ല എന്ന തിരിച്ചറിവില്‍ നിന്നും സാമൂഹികബോധ്യങ്ങളിലേക്കുള്ള യാത്രയാണിതെന്ന മുഖവുരയോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരച്ചിരിക്കുന്നത്.

പുസ്തകം പ്രസിദ്ധീകരിക്കുന്നത് അമ്പലത്തറ സ്‌നേഹവീടാണ്.


Next Story

Related Stories