TopTop
Begin typing your search above and press return to search.

കേരള നവോത്ഥാനത്തെ അടുത്തറിയാന്‍ 'ഡോ. വേലുക്കുട്ടി അരയന്‍'

കേരള നവോത്ഥാനത്തെ അടുത്തറിയാന്‍ ഡോ. വേലുക്കുട്ടി അരയന്‍

നവോത്ഥാന നായകരിലെ അത്ഭുതപ്രതിഭയായ ഡോ. വി വി വേലുക്കുട്ടി അരയന്റെ പ്രവര്‍ത്തനങ്ങളെ വ്യത്യസ്ത തലങ്ങളിലൂടെ നോക്കികാണുന്ന പുസ്തകമാണ് 'ഡോ. വേലുക്കുട്ടി അരയന്‍' എന്നത്. കേരള നവോത്ഥാനത്തിന്റെ മുഖ്യപങ്കാളിയായിരുന്ന ഡോ. വി വി വേലുക്കുട്ടി അരയന്റെ ജീവിതവഴികളെ അടുത്തറിയാന്‍ ഈ പുസ്തകം ഉപകരിക്കും. സാമൂഹ്യ പരിഷ്‌കര്‍ത്താവ്, ഗ്രന്ഥകാരന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങി വ്യത്യസ്ത മണ്ഡലങ്ങളിലെ അരയന്റെ സംഭാവനകളെ സമഗ്രമായി അടയാളപ്പെടുത്തുന്നകയാണ് എം. എ ബേബി എഡിറ്റ് ചെയ്തിരിക്കുന്ന ഈ ഗ്രന്ഥം.

സ്വാമി വിവേകാനന്ദന്‍ കേരളത്തെ 'ഭ്രാന്താലയം' എന്നു വിളിച്ച പത്തൊമ്ബതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കരുനാഗപ്പള്ളിയുടെ തീരദേശമായ ആലപ്പാട് ഗ്രാമത്തില്‍ ജനിച്ച വേലുക്കുട്ടി അരയന്‍, ഈ ലോകത്തോടു വിട പറയുംവരെ നിരന്തരം പ്രവര്‍ത്തിച്ച മേഖലകളുടെ വൈവിധ്യവും വ്യാപ്തിയും പരിശോധിച്ചാല്‍ ആരും അത്ഭുതപ്പെടും. ബഹുമുഖപ്രതിഭയും ഉല്പതിഷ്ണുവുമായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരു, ചട്ടമ്ബി സ്വാമികള്‍, അയ്യന്‍കാളി, ടി കെ മാധവന്‍, ചങ്ങനാശേരി പരമേശ്വരന്‍പിള്ള, മന്നത്ത് പത്മനാഭന്‍, പട്ടം താണുപിള്ള, മഹാകവി കുമാരനാശാന്‍, സി കേശവന്‍, സി എസ് സുബ്രഹ്മണ്യന്‍പോറ്റി തുടങ്ങിയവരുടെ ശ്രേണിയില്‍നിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് എത്തിയ ഏക നവോത്ഥാന നായകനും ഡോ. വി വി വേലുക്കുട്ടി അരയനാണ്. സാമൂഹ്യപരിഷ്‌കര്‍ത്താവ്, സ്വാതന്ത്ര്യസമരസേനാനി, സാഹിത്യകാരന്‍, നിരൂപകന്‍, പത്രാധിപര്‍, പത്രമുടമ, കലാകാരന്‍, അയിത്തോച്ചാടന പ്രക്ഷോഭനേതാവ്, ശാസ്ത്രഗവേഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ഭിഷഗ്വരന്‍, ബഹുഭാഷാപണ്ഡിതന്‍, നിരവധി ട്രേഡ് യൂണിയനുകളുടെ സ്ഥാപകന്‍, പ്രഭാഷകന്‍, രാഷ്ട്രീയനേതാവ്, യുക്തിവാദി തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു.

ചിന്ത പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. കേരളീയ നവോത്ഥാനത്തിന്റെ രാഷ്ട്രീയ വായനയായി കാണാന്‍ കഴിയുന്ന പുസ്തകമാണ് ഇത്.

Next Story

Related Stories