TopTop

കോഴിക്കോടിന്റെ ചരിത്രം എട്ടാം നൂറ്റാണ്ട് മുതൽ, 'Calicut Heritage Trails' പ്രകാശനം വെള്ളിയാഴ്ച

കോഴിക്കോടിന്റെ ചരിത്രം എട്ടാം നൂറ്റാണ്ട് മുതൽ,

മികവുറ്റ രാജാക്കന്മാർ ഭരിച്ച ലോകത്തിന്റെ തന്നെ സുഗന്ധ തലസ്ഥാനമായിരുന്നു ഈ നഗരം. നൂറ്റാണ്ടുകളായി വ്യാപാരികളെയും യാത്രക്കാരെയും, കോളനി സ്ഥാപിക്കാൻ ലക്ഷ്യമിട്ടെത്തിയവരെയും ആകർഷിച്ച നഗരം, കോഴിക്കോട്. എട്ടാം നൂറ്റാണ്ട് മുതൽ ആധുനിക കാലം വരെയുള്ള ഈ നഗരത്തിന്റെ ചരിത്രം പ്രൗഢഗംഭീരമാണ്.‌

ചരിത്രക്കിൽ വലിയ പ്രാധാന്യം ലഭിച്ചിട്ടുള്ള കോഴിക്കോടിന്റെ പൈതൃക പാതകളിലൂടെ ഒരു യാത്ര. അതാണ് ക്യാപ്റ്റൻ രമേശ് ബാബു തയ്യാറാക്കിയ Calicut Heritage Trails എന്ന പുസ്തകം. ചരിത്രത്തോട് താൽപര്യമുള്ളവർക്ക് ഒരു മികച്ച സഹായിയാവും ഈ പുസ്കരം. ഇതിന് പുറമെ ചരിത്ര വിദ്യാർത്ഥികൾ‌ക്കായുള്ള ഒരു റഫറൻസ് ‌, നഗരത്തെ സ്നേഹിക്കുന്നവർക്ക് ആകർഷകമായ ഒരു വിവരണം എന്നിവകൂടിയായ Calicut Heritage Trails ജനുവരി 27ന് വെള്ളിയാഴ്ച പ്രകാശനം ചെയ്യും.

ഹോട്ടൽ മലബാർ പാലസിൽ നടക്കുന്ന ചടങ്ങിൽ‌ സൗത്തേൺ നേവൽ കമാന്‍ഡ് ഫ്ലാഗ് ഓഫീസർ വൈസ് അഡ്മിറൽ അനിൽ കുമാർ‌ ചാവ്ലയാണ് പുസ്തകം പ്രകാശനം ചെയ്യുക.


Next Story

Related Stories